ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്ര സമിതി(ടിഎസ്ആര്‍) അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വീണ്ടും അധികാരത്തിലേക്ക്്. 119 അംഗ സഭയില്‍ 88 സീറ്റും നേടിയാണ് ടിആര്‍എസ് വിജയിച്ചത്. രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന കെഎസിആര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ജ്യോതിഷികളെ കണ്ട ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.34 ന് എന്ന് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ജ്യോതിഷ ഉപദേശത്തെ തുടര്‍ന്നാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒമ്പതു മാസം ബാക്കി നില്‍ക്കെ കെഎസിആര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏതാനും മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/2rzYskk
via IFTTT
No comments:
Post a Comment