അയ്യനെ കണ്‍നിറയെ കണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; പോലീസ് സുരക്ഷയില്‍ ശബരിമല കയറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

അയ്യനെ കണ്‍നിറയെ കണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; പോലീസ് സുരക്ഷയില്‍ ശബരിമല കയറി

പമ്പ: ശബരിമല സന്ദര്‍ശനത്തിന് എത്തിയ നാലംഗട്രാന്‍സ്ജെന്റര്‍ സംഘം അയ്യപ്പ ദര്‍ശനം നടത്തി. പോലീസിന്റെ പ്രത്യേക അനുമതിയും സുരക്ഷയും ഉറപ്പുവരുത്തിയ ശേഷം പൊലീസ് അകമ്പടിയിലായിരുന്നു ഇവര്‍ മല കയറിയത്. സുരക്ഷാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആചാരങ്ങള്‍ പാലിച്ചു തന്നെയായിരുന്നു ഇവരുടെ ദര്‍ശനം.

രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തിയത്. അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. അല്‍പസമയത്തിനകം ഇവര്‍ മലയിറങ്ങും.

കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ സംഘത്തെ എരുമേലിയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. സാരി ഉടുത്ത് സന്നിധാനത്തേക്ക് എത്തുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുമെന്നും പുരുഷവേഷത്തില്‍ കയറണമെന്നും ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ വീണ്ടും ദര്‍ശനത്തിനെത്തിയത്. ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രവേശിക്കുന്നതിന് തടസമില്ലെന്ന് തന്ത്രിയും പന്തളം കൊട്ടാരവും വ്യക്തമാക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുറപ്പെട്ടത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2BnG6ri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages