കോഴിക്കോട്:സ്ത്രീകളെഭീഷണിപ്പെടുത്തി വനിതാമതിലിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരേയും ആശാ വർക്കർമാരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വനിതാ മതിലുമായി സംബന്ധിച്ച് വലിയ അവ്യക്തതയുണ്ട്. ഇത് വ്യക്തമാക്കാൻ സർക്കാർ തയ്യാറാവണം. നവോത്ഥാനത്തിൽ പുരുഷൻമാർക്ക് ഒരു പങ്കും ഇല്ലെന്നാണ് ഇവർ പറയുന്നത്. സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികൾ നടത്താൻ പാടില്ല. ശബരിമലയുടെ പേര് പറഞ്ഞാൽ ഒരു സ്ത്രീയും മതിലിൽ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നത്. ഗവേഷണം നടത്തിയതിന് ശേഷം ഹർത്താൽ പ്രഖ്യാപിക്കാൻ കഴിയില്ല. പെട്ടന്നുള്ള സാഹചര്യങ്ങളോട് പ്രതികരിച്ചാണ് ഹർത്താലുകൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി അത് തിരിച്ചെടുക്കാൻ പറ്റില്ല. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കിൽ എന്തിനാണ് ഇടത്-വലത് മുന്നണികൾ പരസ്പരം മത്സരിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിച്ച് ഇടതുമുന്നണി പിരിച്ചുവിട്ട് യു.ഡി.എഫിൽ ലയിക്കാൻ ഇവർ തയ്യാറാവണം. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി പദം സി.പി.എം അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം പിണറായി വ്യക്തമാക്കണം. content highlights:k Surendran,Women Wall, BJp
from mathrubhumi.latestnews.rssfeed https://ift.tt/2ExsJZP
via
IFTTT
No comments:
Post a Comment