സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ ശിക്ഷിച്ച കോടതി വിധി സ്വാഗതം ചെയ്ത് അമരീന്ദര്‍ സിംഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ ശിക്ഷിച്ച കോടതി വിധി സ്വാഗതം ചെയ്ത് അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ശിക്ഷിച്ച കോടതി വിധി സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ്. കലാപത്തില്‍ ഗാന്ധി കുടുംബത്തിനോ കോണ്‍ഗ്രസിനോ പങ്കില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. സിഖ് കലാപത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയിലൂടെയാണ് അമരീന്ദര്‍ സിംഗ് പ്രതികരണം അറിയിച്ചത്.

തങ്ങളുടെ രാഷ്ട്രീയ യജമാനന്‍മാരായ ബി.ജെ.പിക്ക് വേണ്ടിയാണ് ബാദലുകള്‍ ഗാന്ധി കുടുംബത്തിന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചു. പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സുനില്‍ കുമാര്‍ ജഖാറും ഡല്‍ഹി ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്തു. വൈകിയെങ്കിലും ഇരകള്‍ക്ക് നീതി ലഭിച്ചുവെന്ന് സുനില്‍ കുമാര്‍ പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ല, ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അമദദ്ഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2SUBAI9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages