കൊച്ചി : എംപാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചു വിടലിന് പിന്നാലെ കെ.എസ്.ആര്‍.ടിസിയില്‍ ഉടന്‍ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അഡൈ്വസ്‌മെമോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് മടിയെന്നും കോടതി ചോദിച്ചു.
ഇതിനിടെ, പുതിയ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പരിശീലനത്തിന്റെ ആവശ്യമില്ലെന്നും അതൊക്കെ തനിയെ പഠിച്ചുകൊള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, പിരിച്ചുവിടല്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, കെ.എസ്.ആര്‍ടി.സിയില്‍ വിശ്വാസമില്ലെന്നും സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പി.എസ്.സി പട്ടികയില്‍ നിന്ന് ഉടന്‍ നിയമനം നടത്തണമെന്നും ജീവനക്കാരുടെ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
from mangalam.com https://ift.tt/2QDFOaf
via IFTTT
No comments:
Post a Comment