പാർലമെന്റിൽ റഫാൽ യുദ്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

പാർലമെന്റിൽ റഫാൽ യുദ്ധം

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിനെച്ചൊല്ലി തിങ്കളാഴ്ച പാർലമെന്റിൽ ഭരണ-പ്രതിപക്ഷ യുദ്ധം. സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷവും കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ഭരണപക്ഷവും ആരോപിച്ചതോടെ സഭകൾ ബഹളത്തിൽ മുങ്ങി. ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരേ കോൺഗ്രസും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി.യും അവകാശലംഘനത്തിന് നോട്ടീസ് നൽകി. സഭയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങളായ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവരാണ് പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയ ചർച്ചയിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് രാഹുൽഗാന്ധിക്കേതിരേ ബി.ജെ.പി. അംഗം അനുരാഗ് ഠാക്കൂർ അവകാശലംഘന നോട്ടീസ് നൽകിയത്. ഇവരണ്ടും പരിഗണനയിലാണെന്ന് സ്പീക്കർ സുമിത്രാ മഹാജൻ ലോക്സഭയെ അറിയിച്ചു. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.ഐ. അംഗം ബിനോയ് വിശ്വം എന്നിവരും സർക്കാരിനെതിരേ അവകാശലംഘന പ്രമേയ നോട്ടീസ് നൽകി. രാവിലെ ഇരുസഭകളും ചേർന്നയുടൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം റഫാൽ വിഷയം ഉന്നയിച്ചു. റഫാൽ കേസിൽ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിഷയത്തിൽ ജെ.പി.സി. അന്വേഷണം വേണമെന്നും ലോക്സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളികളുമായി അംഗങ്ങൾ എഴുന്നേറ്റതോടെ സഭ തടസ്സപ്പെട്ടു. കാവേരി മേഖലയിലെ കർഷകരുടെ പ്രശ്നങ്ങളുന്നയിച്ച് എ.ഐ.ഡി.എം.കെ.യും രംഗത്തെത്തി. ഇതേത്തുടർന്ന് ചോദ്യോത്തരവേള മുടങ്ങി. സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. ശൂന്യവേളയിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഇതിനിടെ മുത്തലാഖ് ബില്ലും ട്രാൻസ്ജെൻഡർമാരുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലും സഭയുടെ പരിഗണനയിലെത്തി. റഫാലിനെ ചൊല്ലിയുള്ള ബഹളത്തെത്തുടർന്ന് രാജ്യസഭയും തിങ്കളാഴ്ച നിമിഷങ്ങൾ മാത്രമാണ് സമ്മേളിച്ചത്. അവിശ്വാസപ്രമേയത്തിലെ ആരോപണങ്ങൾ പ്രതിപക്ഷം *കേന്ദ്രസർക്കാരിന്റെ നിലപാടുകൾ ന്യായീകരിക്കാനായി കോടതിയിൽ സർക്കാർ തെറ്റായ വിശദീകരണം നൽകി. റഫാൽ ഇടപാട് സി.എ.ജി.യും പി.എ.സി.യും പരിശോധിച്ചെന്ന കോടതിയുടെ പരാമർശം സർക്കാർ വാദങ്ങളുടെ അടിസ്ഥാനത്തിലാണ്. *സർക്കാർ പാർലമെന്റിനെയും പി.എ.സി. ഉൾപ്പെടെയുള്ള സമിതികളെയും തെറ്റിദ്ധരിപ്പിച്ചു. സി.എ.ജി. റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കുകയോ പി.എ.സി. പരിശോധിക്കുകയോ ചെയ്തിട്ടില്ല. സി.എ.ജി. റിപ്പോർട്ട് പി.എ.സി.ക്ക് നൽകിയെന്ന സർക്കാരിന്റെ വാദം അവകാശലംഘനമാണ്. ഭരണപക്ഷം * ജൂലായ് 20-ന് ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിക്കുമ്പോൾ രാഹുൽഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചു. റഫാൽ യുദ്ധവിമാനങ്ങളുടെ വിലസംബന്ധിച്ച് തെറ്റായ കണക്കാണ് രാഹുൽ നിരത്തിയത്. കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടും തെറ്റായ വിവരങ്ങൾ നൽകിയത് മനഃപൂർവം. content highlights:Rafale: Congress, BJP in war of privilege moves in Parliament


from mathrubhumi.latestnews.rssfeed https://ift.tt/2SS0mbV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages