ദുബായ്:യു.എ.ഇ.യിലെ സ്വകാര്യസ്ഥാപനങ്ങളെ വിലയിരുത്തി ഫോബ്സ് തയ്യാറാക്കിയ വാർഷികപട്ടികയിൽ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് നാലാം സ്ഥാനം. യു.എ.ഇ.യിലെ ഇന്ത്യൻ കമ്പനികളിൽ ഒന്നാംസ്ഥാനമെന്ന ഖ്യാതിയും ലുലു നേടി. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളും സ്വകാര്യ കമ്പനികളും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് യു.എ.ഇ.യിലെ ആദ്യത്ത നൂറ് കമ്പനികളെ ഫോബ്സ് കണ്ടെത്തിയത്. ലിസ്റ്റഡ് കമ്പനികളിൽ ഫസ്റ്റ് അബുദാബി ബാങ്കും സ്വകാര്യ കമ്പനികളിൽ അൽ ഫുത്തെം ഗ്രൂപ്പുമാണ് ഒന്നാം സ്ഥാനത്ത്. കമ്പനികളുടെ സാമ്പത്തിക നിലയ്ക്ക് പുറമെ പ്രവർത്തനം, സ്ഥാപനം എന്ന നിലയിലുള്ള മികവ്, ജീവനക്കാരുടെ എണ്ണം, വിപണിയിൽ പുതിയ രീതികളുമായുള്ള പ്രവേശനം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ മികവ് കൂടി കണക്കിലെടുത്തായിരുന്നു വിലയിരുത്തൽ. ഇത്തിസലാത്ത്, മഷ്റഖ്, അഗ്തിയ, അൽ ഗുറൈർ, ഡമാക് എന്നിവയാണ് പട്ടികയിലെ മുൻനിരയിലുള്ള മറ്റ് കമ്പനികൾ. ലുലുവിന് പിന്നിൽ അഞ്ചാംസ്ഥാനത്ത് ലാൻഡ് മാർക്ക് ഗ്രൂപ്പാണ്. ദുബായ് പാമിലെ അസ്റ്റോറിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫോബ്സ് മിഡിൽ ഈസ്റ്റ് എഡിറ്റർ ഇൻ ചീഫ് ഖുലൗദ് അൽ ഒമിയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. സ്വകാര്യകമ്പനികളിൽ നാലാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പിനുവേണ്ടി എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പുരസ്കാരം സ്വീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CiWMlz
via
IFTTT
No comments:
Post a Comment