ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നു മോദി ; നിഴല്‍പോലെ മുന്നില്‍ ട്രോളിയില്‍ ക്യാമറാമേന്‍ ; രണ്ടു പേരെയും ‘ട്രോളി’ സാമൂഹ്യമാധ്യമങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നു മോദി ; നിഴല്‍പോലെ മുന്നില്‍ ട്രോളിയില്‍ ക്യാമറാമേന്‍ ; രണ്ടു പേരെയും ‘ട്രോളി’ സാമൂഹ്യമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈവീശിയുള്ള അഭിനയവും വീഡിയോയില്‍ ക്യാമറാമേന്‍ കാണാതെ പോയ നിഴലും സോഷ്യല്‍ മീഡിയയില്‍ വലിയ ചിരിയുണര്‍ത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നീളം കൂടിയ പാലം ആസാമിലെ ബോഗിബീല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മോഡി പാലത്തില്‍ കൂടി നടന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളിന് വഴി വെച്ചിരിക്കുന്നത്.

കൈവീശി ​പാലത്തിലൂടെ നീങ്ങുന്ന മോഡിയ്ക്ക് മുന്നിലായി ട്രോളി ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. പാലത്തിന് താഴെ കൂടി പോകുന്ന ട്രെയിന് നേരെ മോഡി കൈവീശുന്നതാണ് രംഗം. വീഡിയോയുടെ ഫ്രയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ വ്യക്തമായി കാണാമെന്ന് മാത്രം. മോഡിയുടെ അഭിനയത്തെയും നിഴലുമായി ദൃശ്യം പകര്‍ത്തിയ ക്യാമറാമേനും വമ്പന്‍ ട്രോളാണ് കിട്ടുന്നത്.

മികച്ച നടനാണെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ഒരാളുടെ പ്രതികരണം. ഉറക്കത്തില്‍വരെ മോദി ഇതുപോലെ കൈവീശുമെന്ന് മറ്റൊരാള്‍ പരിഹാസിക്കുന്നു. 2019ല്‍ ഇത്തരം നാടകങ്ങള്‍ നമുക്ക് മിസ് ചെയ്‌തേക്കുമെന്നാണ് മറ്റൊരു പ്രതികരണം. 'പാവം, ഫ്രയിമില്‍ നിന്നും നിഴല്‍ മറയ്ക്കാന്‍ വീഡിയോക്കാരന്‍ വിട്ടുപോയി' എന്നാണ് ചിലരുടെ പരിഹാസം.



from mangalam.com http://bit.ly/2ELV0Lt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages