ലഖ്‌നൗ: മൃഗവേട്ട നടത്തിയ കേസില്‍ ഗോള്‍ഫ് താരം ജ്യോതി രന്ധാവ അറസ്റ്റില്‍. ഇയാളില്‍ നിന്നും വേട്ടയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും പിടിച്ചെടുത്തു. ഇന്നലെയാണ് വനമേഖലയില്‍ കടന്ന ജ്യോതി ഒരു കാട്ടുകോഴിയെ വെടിവച്ച് പിടിച്ചത്. ഇന്നു രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റിയയില്‍ നിന്നും ജ്യോതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മോട്ടിപുര്‍ റേഞ്ചിലെ ടൈഗര്‍ റിസര്‍വിനു സമീപത്തുനിന്നാണ് ജ്യോതിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ സമയം ഇയാളുടെ കൈവശമിരുന്ന .22 റൈഫിളും വാഹനവും പിടിച്ചെടുത്തിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ടൈഗര്‍ റിസര്‍വ് സമീപം ഇയാള്‍ കൃഷിയിടമുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ഇയാള്‍ സമീപത്തെ വനമേഖലയില്‍ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.
ഗോള്‍ഫില്‍ പ്രധാന കളിക്കാരനായ ജ്യോതി രന്ധാവ 2004 -2009 കാലയളവില്‍ ലോക ഗോള്‍ഫ് റാങ്കിംഗില്‍ പല തവണ ആദ്യ 100 റാങ്ക് പട്ടികയില്‍ വന്നിരുന്നു. ബോളിവുഡ് നടിയായ ചിത്രാംഗദ സിംഗിനെയാണ് ഇയാള്‍ നേരത്തെ വിവാഹം കഴിച്ചത്. 2014 ഏപ്രിലില്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു.
from mangalam.com http://bit.ly/2rWqCGo
via IFTTT
No comments:
Post a Comment