ശബരിമലയില്‍ ഇതുവരെ എത്തിയത് 32 ലക്ഷം പേര്‍; മുന്‍കാല ദേവസ്വം പ്രസിഡന്റുമാര്‍ ഭക്തരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് എ.പത്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ശബരിമലയില്‍ ഇതുവരെ എത്തിയത് 32 ലക്ഷം പേര്‍; മുന്‍കാല ദേവസ്വം പ്രസിഡന്റുമാര്‍ ഭക്തരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് എ.പത്മകുമാര്‍

സന്നിധാനം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുമ്പോഴും ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഈ സീസണില്‍ ഇതുവരെ 32 ലക്ഷം തീര്‍ഥാടകരെത്തി. കഴിഞ്ഞ വര്‍ഷം എത്തിയത് 69 ലക്ഷം തീര്‍ഥാടകരായിരുന്നുവെന്നും പ്രസിഡന്റ പറഞ്ഞു.

ഈ സീസണിലെ വരുമാനം ഇതുവരെ 105 കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ആകെ കിട്ടിയത് 163 കോടി രൂപയായിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല വര്‍ഷങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഭക്തരുടെ എണ്ണം പെരുപ്പിച്ച് കാട്ടി. ഇത് ചിലര്‍ അഞ്ചു കോടി വരെ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍തീര്‍ഥാടനം അട്ടിമറിക്കാന്‍ ചില ശ്രമങ്ങളുണ്ടായി. അതെല്ലാം പോലീസ് സംയമനം പാലിച്ച് മറികടന്നിട്ടുണ്ട്. സര്‍ക്കാരിന്റെയും നിരീക്ഷണ സമിതിയുടെയും പിന്തുണ ബോര്‍ഡിനുണ്ട്. എല്ലാ കാര്യത്തിലും നല്ല പിന്തുണയാണ് നിരീക്ഷണ സമിതി നല്‍കുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഉപകാരപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com http://bit.ly/2VbsTLi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages