ന്യൂഡല്‍ഹി: ബിജെപിയില്‍ പ്രതിസന്ധി പുകയുന്നതായും കേന്ദ്രസര്‍ക്കാരിലെ മോഡി - അമിത്ഷാ കൂട്ടുകെട്ടിന്റെ പിടി അയയ്ക്കാനായി നിതിന്‍ ഗഡ്ക്കരിയെ മുന്‍ നിര്‍ത്തി ആര്‍എസ്എസ് ചരടുവലികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ട്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെ നരേന്ദ്രമോഡി, അമിത്ഷാ എന്നിവര്‍ക്കെതിരേ ഗഡ്ക്കരി പതിവായി നടത്തുന്ന വിമര്‍ശന പ്രസ്താവനകള്‍ ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭരണം കുത്തകയാക്കി മാറ്റിയിട്ടുള്ള മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായതും തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞതും പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയാണ് പുകയുന്നത്. ആര്‍എസ്എസ് നേതൃത്വത്തിനും ഇക്കാര്യത്തില്‍ ബിജെപി നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഇതാണ് പാര്‍ട്ടി മുന്‍ പ്രസിഡന്റും മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുമായ ഗഡ്കരിയെ മുന്നില്‍ നിര്‍ത്തി പോര് തുടങ്ങാന്‍ കാരണമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം എന്നാണ് ഗഡ്കരി നേതൃത്വത്തിനെതിരേ ഏറ്റവും പുതിയതായി നടത്തിയിരിക്കുന്ന പ്രസ്താവന. അതിന് മുമ്പ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയില്ലായിരുന്നെങ്കില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലായിരുന്നെന്ന് ഗഡ്കരി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
പൂനെ ഡിസ്ട്രിക്ട് അര്‍ബന്‍ കോപറേറ്റീവ് ബാങ്ക്‌സ് അസോസിയേഷന്‍ ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗഡ്കരി വിവാദം തുറന്നു വിട്ടത്. 'ബാങ്കുകള്‍ ചിലപ്പോള്‍ വിജയം നേടുകയും ചിലപ്പോള്‍ പരാജയപ്പെടുകയു ചെയ്യും. ഈ രണ്ടു സാഹചര്യങ്ങളെയും ബാങ്കുകള്‍ നേരിടേണ്ടതുണ്ട്. ഞങ്ങള്‍ രാഷ്ര്ടീയക്കാരുടെ മേഖലയിലാവട്ടെ, പരാജയമുണ്ടായാല്‍ ഒരു കമ്മിറ്റി രൂപീകരിക്കും. എന്നാല്‍ വിജയമുണ്ടായാല്‍ ആരും നിങ്ങളോട് ചോദിക്കില്ല നിങ്ങള്‍ എങ്ങനെ പരാജയപ്പെട്ടു എന്ന്. കാരണം വിജയത്തിന് പല അവകാശികളുണ്ട്. പക്ഷേ പരാജയം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല . ഒരു വിജയമുണ്ടായാല്‍ അതിന്റെ ക്രെഡിറ്റ് എഎടുക്കാന്‍ നിരവധി പേരുണ്ടാകും. പക്ഷേ, പരാജയമുണ്ടായാല്‍ പരസ്പരം വിരല്‍ ചൂണ്ടാനും നിരവധി പേരുണ്ടാകും. വിജയത്തിലും പരാജയത്തിലും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയണം. ഒരു പ്രസ്ഥാനത്തോടുള്ള നേതൃത്വത്തിന്റെ കൂറ് പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നതുവരെ തെളിയിക്കപ്പെടില്ല'
മോദി അമിത് ഷായ്‌ക്കെതിരെയുള്ള വിമര്‍ശനമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ താന്‍ മറാഠിയില്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന വിശദീകരണവുമായി ഗഡ്കരി രംഗത്തെത്തി. പാര്‍ട്ടിയിലെ നേതൃത്വത്തെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമമുണ്ടാകുന്നു എന്നും താന്‍ ഇതിനെ അപലപിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞിരുന്നു. ഗഡ്ക്കരി നടത്തിയ ഈ പ്രസ്താവന മോഡി-ഷാ കൂട്ടുകെട്ടിനിട്ട് കൊടുത്ത അടിയാണെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. എന്നാല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ താന്‍ പറഞ്ഞ മറാഠി വാചകങ്ങള്‍ വളച്ചൊടിക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തെ തമ്മില്‍ത്തല്ലിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നും ആരോപിച്ച് ഗഡ്ക്കരി രംഗത്ത് വരികയും ചെയ്തു.
അതേസമയം ഇതിന് പിന്നാലെ തന്നെ ഇന്റലിജന്റ്‌സ് ബ്യൂറോ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷികയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത വിവാദം ഗഡ്ക്കരി പുറത്തുവിടുകയും ചെയ്തു. കഴിവുള്ള ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മികവിന് കാരണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എംഎല്‍എമാരും എംപിമാരും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടി അദ്ധ്യക്ഷനാണ്. അവരെ വളര്‍ത്തി എടുക്കാന്‍ അയാള്‍ എന്തു എന്ന ചോദ്യം കൂടി അതിലുണ്ടെന്നും ഗഡ്ക്കരി പറഞ്ഞു. ഈ വിവാദത്തിലും ഗഡ്ക്കരി നിരസിക്കല്‍ നടത്തിയെങ്കിലൂം തൊട്ടു പിന്നാലെ അടുത്തതും എറിഞ്ഞു.
സഹിഷ്ണുതയാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തവര്‍ അതുണ്ടാകാതെ നോക്കുന്നതാണ് നല്ലതെന്നും ഇന്ത്യ ഒരു രാജ്യമല്ല അതൊരു ജനതയാണെന്നും ഗഡ്ക്കരി പറഞ്ഞു. ബഹുമാനം ചോദിച്ചു വാങ്ങേണ്ടതല്ല ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. ആത്മവിശ്വാസമേ പാടുള്ളൂ ഈഗോ വേണ്ട. അതേസമയം ഗഡ്ക്കരിയുടെ പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. പാകിസ്താനിലേയ്ക്ക് പൊയ്‌ക്കൊള്ളാനുള്ള വിമര്‍ശനവും ഉയര്‍ന്നു.
തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തീക സാമൂഹ്യ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനായില്ലെങ്കില്‍ അധികാരത്തില്‍ വരുന്നതും പോകുന്നതും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സര്‍ക്കാര്‍ വരികയും പോകുകയും ചെയ്യും. എന്നാല്‍ ജനം അവിടെയുണ്ടാകും. രാജ്യം ഏതെങ്കിലും വ്യക്തിയുടേയോ പാര്‍ട്ടിയുടേയോ അല്ല. 120 കോടി ഇന്ത്യാക്കാരുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഗഡ്ക്കരിയുടെ പല പ്രസ്താവനകളും പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതൃത്വത്തിനെതിരേ ഉയര്‍ന്നിട്ടുള്ള അസഹിഷ്ണുതകളുടെ സൂചനയാണ്. പ്രധാനമന്ത്രി ഓഫീസ് നിര്‍വ്വഹണ ഭരണമാണെന്നും നയതീരുമാനങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാറില്ലെന്നും തീരുമാനം എടുക്കുന്നത് പാര്‍ട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രിയും മാത്രം കൂടിയാലോചന നടത്തിയാണെന്നുമാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന ആരോപണം.
from mangalam.com http://bit.ly/2PXTV5f
via IFTTT
No comments:
Post a Comment