തിരുവനന്തപുരം: നവകേരളനിർമ്മാണത്തിൽ സർക്കാർ പൂർണ പരാജയമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ദുരിതാശ്വാസപ്രമേയ പ്രവർത്തനങ്ങളിൽ പാളിച്ച പെറ്റിയെന്ന് പ്രമേയം അവതരിപ്പിച്ച വി.ഡി.സതീശൻ കുറ്റപ്പെടുത്തി. 100 ദിവസം കഴിഞ്ഞിട്ടും അർഹതപ്പെട്ടവർക്ക് ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുകയും നൽകിയിട്ടില്ല. 20 ശതമാനം പേർക്ക് ഇപ്പോഴും സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10,000 രൂപ നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭവനനിർമ്മാണത്തിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത എൻജിഒയെ സർക്കാർ അവഗണിച്ചു. പദ്ധതി നിർദേശം നൽകി ഒന്നരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ല. കുടുംബശ്രീ ലോൺ പോലും കൃത്യമായി കിട്ടുന്നില്ല. കാപട്യം നിറഞ്ഞ നിർമ്മിതിയാണ് മുഖ്യമന്ത്രിയുടെ നവകേരളനിർമ്മാണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് സജി ചെറിയാൻ സംസാരിച്ചത്. രക്ഷാപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തിയവർ ഘോരഘോരം പ്രസംഗിക്കുകയാണെന്ന് സജി ചെറിയാൻ ആരോപിച്ചു. സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ് ആണെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിച്ചെന്ന് യു.പ്രതിഭ ആരോപിച്ചു. സിപിഎം 30 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച് നൽകി. എഐസിസി എത്ര തുക നല്കി? പ്രതിപക്ഷം സമീപനത്തിൽ മാറ്റം വരുത്തണമെന്നും യു.പ്രതിഭ ആവശ്യപ്പെട്ടു. content highlights: Navakerala Nirmanam, Reviving Kerala
from mathrubhumi.latestnews.rssfeed https://ift.tt/2KZnZN2
via
IFTTT
No comments:
Post a Comment