യൂട്യൂബ് പാചകമുത്തശ്ശി മസ്താനമ്മയുടെ പാചകവിശേഷങ്ങളിനിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

യൂട്യൂബ് പാചകമുത്തശ്ശി മസ്താനമ്മയുടെ പാചകവിശേഷങ്ങളിനിയില്ല

ലോകത്തെ ഏറ്റവും പ്രായം ചെന്ന യൂട്യൂബ് പാചക മുത്തശ്ശി മസ്താനമ്മയുടെ പാചക വിശേഷങ്ങൾ ഇനിയില്ല. മോണകാട്ടിചിരിച്ചുള്ള തന്റെ തനത് നാടൻ ശൈലിയിലുള്ള പാചകമാണ് മസ്താനമ്മ മുത്തശ്ശിയെ വേറിട്ടുനിർത്തിയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയും 107 വയസുകാരിയുമായ പാചക മുത്തശ്ശി വാർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുത്തശ്ശിയുടെ തണ്ണിമത്തൻ ചിക്കൻ കറിയും, ബിരിയാണിയുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു കൺട്രി ഫുഡ്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തനത് നാടൻ വിഭവങ്ങൾ നാടൻ ശൈലിയിൽ പാകം ചെയ്താണ് മസ്താനമ്മ ജനങ്ങളിലേക്കെത്തിയത്.2016 ൽ ആരംഭിച്ച യുട്യൂബ് ചാനലിന് രണ്ട് വർഷം കൊണ്ട് തന്നെ പന്ത്രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണുള്ളത്. മസ്താനമ്മയുടെ തനത് പാചകശൈലിയാണ് ഇവരെ വേറിട്ടു നിർത്തുന്നത്. പ്രകൃതിയോട് ഇണങ്ങിയും ചുറ്റും ലഭിക്കുന്ന സുലഭമായ വസ്തുക്കളും ചേർത്താണ് മസ്താനമ്മയുടെ പാചക കൂട്ടുകൾ തയാറാക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം കത്തിയില്ലാതെ പൊളിച്ച് വൃത്തിയാക്കുന്നത്. കൂടാതെപാചകം ആരംഭിക്കുന്നതിന് മുൻപ് പാത്രം അടുപ്പിന് ചുറ്റും വട്ടം ചുറ്റിച്ച ശേഷം മാത്രമാണ് ആരംഭിക്കുകയെന്നതടക്കം വ്യത്യസ്തത പുലർത്തിയാണ് പാചകവും. 2016 ൽ മസ്താനമ്മയുടെ അകന്ന ബന്ധുവായ കെ ലക്ഷമണും അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീനാഥ് റെഡ്ഡിയും ചേർന്നാണ് ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത്. തുടർന്ന് ഇതിൽ പ്രായം ചെന്ന മസ്താനമ്മ പാകം ചെയ്യുന്ന വഴുതനക്കറി പാകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ ഒരൊറ്റ വീഡിയോ ഏതാണ്ട് 75,000 ലധികം പേർ കാണുകയായിരുന്നു. പിന്നീട് തുടരേ ഓരോ വിഭവങ്ങൾ തനത് ശൈലിയിൽ തയാറാക്കുന്ന വീഡിയോ പോസ്റ്റു ചെയ്യുകയായിരുന്നു. പതിനൊന്നാം വയസിൽ വിവാഹിതയായ മസ്താനമ്മ ഇരുപത്തിരണ്ടാം വയസിൽ വിധവയായി. പിന്നീട് വിവിധ ജോലികൾ ചെയ്ത് കുടുംബത്തിന്റെ ചുമതല മസ്താനമ്മ ഏറ്റെടുക്കുകയായിരുന്നു. അഞ്ച് മക്കളിൽ ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം തന്റെ നൂറ്റിയാറാം പിറന്നാൾമസ്താനമ്മയുടെആരാധകർ നൽകിയ പണം കൊണ്ട് ആഘോഷിച്ചിരുന്നു. Content Highights:Masthanamma 107year old Andhra Chef Popular Youtuber passes away


from mathrubhumi.latestnews.rssfeed https://ift.tt/2Uk7Y8L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages