വടക്കാഞ്ചേരി: മലാക്കയിൽ വ്യാഴാഴ്ച രാത്രി വീടിനുള്ളിൽ തീപടർന്ന് രണ്ടു കുട്ടികൾ വെന്തുമരിച്ച സംഭവത്തിനിടയാക്കിയത് പാചകവാതകച്ചോർച്ചയെന്ന സംശയം ബലപ്പെടുന്നു. തെളിവുകൾ ഇതിലേക്കാണ് അന്വേഷണസംഘത്തെ എത്തിക്കുന്നത്. മലാക്ക ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ വീടിനുള്ളിലാണ് തീ പടർന്നത്. ഇയാളുടെ മക്കളായ സാൻഫിലിസ് (10), സൽസ്മിയ (ഒന്നരവയസ്സ്) എന്നിവരാണ് വെന്തുമരിച്ചത്. ഡാൻഡേഴ്സ് ജോ (46) ഗുരുതരനിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഭാര്യ ബിന്ദു (36) പൊള്ളലേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്തമകൾ സൽസ്നിയ മാത്രമാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഫോറൻസിക് വിദഗ്ധരും വൈദ്യുതി വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന് വ്യക്തമായി. പാചകവാതകച്ചോർച്ചയാണ് കാരണമെന്ന സംശയം സാഹചര്യത്തെളിവുകൾ ബലപ്പെടുത്തുന്നു. ജനൽപ്പാളികൾ ഇല്ലാത്ത, കർട്ടൻ മാത്രമുള്ള മുറികളിലാണ് കുട്ടികൾ ഉറങ്ങിക്കിടന്നിരുന്നത്. വരാന്തയിൽ പാചകവാതകം ഉപയോഗിച്ച് വലിയ പാത്രത്തിൽ വെള്ളം ചൂടാക്കുന്നതിനു വെച്ചതായി കണ്ടെത്തി. കാറ്റിൽ അണഞ്ഞ് സ്റ്റൗവിൽ നിന്ന് വാതകം ചോർന്നതായാണ് ഒരു സംശയം. മുറിയുടെ വെളിയിൽ കിടന്ന കാറിലെ ഇന്ധനം എൽ.പി.ജി.യാണ്. ഇതിന്റെ ടാങ്കിലേക്ക് പാചകവാതകം പകർന്നപ്പോഴുള്ള അബദ്ധമാണോ ചോർച്ചയ്ക്കു പിന്നിലെന്നും സംശയിക്കുന്നു. പെട്രോളിയം കമ്പനിയിൽനിന്ന് വിദഗ്ധർ സ്ഥലത്തെത്തി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ധരെ കൊണ്ടുവന്ന് പരിശോധന നടത്തിയശേഷമായിരുന്നു ഇൻക്വസ്റ്റ്. അസി. പോലീസ് കമ്മിഷണർ ടി.എസ്. സിനോജ്, സി.ഐ. പി.എസ്. സുരേഷ്, എസ്.ഐ. രതീഷ് എന്നിവർ നേതൃത്വം നൽകി. പോസ്റ്റുമോർട്ടത്തിനു ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ മച്ചാട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. content highlights:Vadakkancherifire accident
from mathrubhumi.latestnews.rssfeed https://ift.tt/2zNQfhb
via
IFTTT
No comments:
Post a Comment