കോട്ടയ്ക്കൽ: സംസ്ഥാനത്ത് സർക്കാർ എൽ.പി., യു.പി. സ്കൂളുകളിൽ 6326 അധ്യാപക ഒഴിവുകൾ. എൽ.പി. സ്കൂളുകളിൽ 4410 ഉം യു.പി. സ്കൂളുകളിൽ 1916 ഒഴിവുകളുമാണുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. എൽ.പി. വിഭാഗത്തിൽ മാത്രം 1061 ഒഴിവുകളാണുള്ളത്. യു.പി. വിഭാഗത്തിലും കൂടുതൽ ഒഴിവുകൾ മലപ്പുറത്താണ്. 354 ഒഴിവുകൾ യു.പി. വിഭാഗത്തിലുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനം നടത്തുമെന്ന് പി.എസ്.സി. ചെയർമാൻ പറഞ്ഞിരുന്നെങ്കിലും തൃശ്ശൂർ എൽ.പി.എസ്.എ. പട്ടികയും കാസർകോഡ് കന്നഡ മീഡിയം എൽ.പി.എസ്.എ., യു.പി.എസ്.എ. പട്ടികയുമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ജൂണിൽ എല്ലാ ജില്ലകളിലേയും ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തിയിരുന്നു. എല്ലാ ജില്ലകളിലും സർക്കാർ സ്കൂളുകളിൽ പി.എസ്.സി. നിയമനത്തിനായി മാറ്റിവെച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള ഒഴിവുകളിൽ താത്കാലികാടിസ്ഥാനത്തിലാണ് അധ്യാപകർ ജോലി ചെയ്യുന്നത്. മിക്ക ജില്ലകളിലും പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടിക ഒഴിവുകളനുസരിച്ച് നികത്താൻ അപര്യാപ്തമാണ്. മലപ്പുറത്ത് എൽ.പി.എസ്.എയിൽ 1001 പേർ മാത്രമാണ് ചുരുക്കപ്പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. ജില്ലാസ്ഥലംമാറ്റവും പുതിയ ഡിവിഷനുകളും പ്രമോഷനുകളും മലപ്പുറത്ത് കൂടുതാലാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ എൽ.പി.എസ്.എ., യു.പി.എസ്.എ. റാങ്ക് ലിസ്റ്റുകൾ 10-ാം തീയതിവരെ പ്രസിദ്ധീകരിക്കരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവുണ്ട്. പി.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനനുസരിച്ച് നിയമനം വേഗത്തിലാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ ജില്ല ,എൽ.പി.എസ്.എ., യു.പി.എസ്.എ. തിരുവനന്തപുരം 411 159 കൊല്ലം 440 134 പത്തനംതിട്ട 211 53 ആലപ്പുഴ 174 70 കോട്ടയം 107 28 ഇടുക്കി 119 56 എറണാകുളം 189 105 തൃശ്ശൂർ 179 114 പാലക്കാട് 324 214 മലപ്പുറം 1061 354 കോഴിക്കോട് 351 159 വയനാട് 171 93 കണ്ണൂർ 216 97 കാസർകോട് 457 280 content highlights:school teachers vacancy
from mathrubhumi.latestnews.rssfeed https://ift.tt/2zO8nax
via
IFTTT
No comments:
Post a Comment