ഹര്‍ത്താലിനോട് സഹകരിക്കുകയോ തിയറ്റുകള്‍ അടച്ചിടുകയോ ഇല്ലെന്ന് ഫിലിംചേംബര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ഹര്‍ത്താലിനോട് സഹകരിക്കുകയോ തിയറ്റുകള്‍ അടച്ചിടുകയോ ഇല്ലെന്ന് ഫിലിംചേംബര്‍

കൊച്ചി: ഹര്‍ത്തിലിനെതിരെ തിരിഞ്ഞ് മലയാള സിനിമ ലോകം. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കുകയോ തിയറ്ററുകള്‍ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഷൂട്ടിങ് പതിവ് ദിവസങ്ങളിലെ പോലെ തന്നെ ഉണ്ടാകുമെന്നും നിര്‍ത്തിവെക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഒടിയന്‍ തിയറ്ററുകളില്‍ എത്തിയത്.

എന്നാല്‍ തലേദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിരുന്നു. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവെക്കുകയും ഷോ നടത്തിയ തീയറ്ററുകളില്‍ സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.

ഇതിനിടെ, ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹവും രംഗത്തെത്തിട്ടുണ്ട്. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മതിയായ പൊലീസ് സംരക്ഷണം വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



from mangalam.com https://ift.tt/2A3fwUS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages