കോഴിക്കോട്: ജീവിതത്തിന്റെ നല്ലകാലം മുഴുവൻ കെ.എസ്.ആർ.ടി.സിയിൽ ചെലവഴിച്ച് അകാലത്തിൽ രോഗങ്ങളെ കൂട്ട് പിടിച്ചവരാണ് ഞങ്ങൾ. ചോരയും നീരും ഊറ്റിയെടുത്തപ്പോൾ ഒടുവിൽ ചണ്ടിപോലെ ഞങ്ങളെ വലിച്ച് താഴെയിട്ടു. ദൂരയാത്രകളും ഓവർ ടൈം ജോലിയും ആരും പോവാത്ത റൂട്ടുമെല്ലാം എന്നും എംപാനൽകാർക്ക് മാത്രം വിധിക്കപ്പെട്ടവയായിരുന്നു. പക്ഷെ ഇന്ന് പുറത്ത് പോവുന്നതും ഞങ്ങൾ തന്നെ. 11 വർഷത്തോളമായി എംപാനൽ കണ്ടക്ടറായി ജീവിതം തള്ളിനീക്കി ഒടുവിൽ ചൊവ്വാഴ്ച രാവിലെ മുതൽ കെ.എസ്.ആർ.ടി.സുയുടെ പടിയിറങ്ങേണ്ടി വന്ന കോഴിക്കോട് കക്കോടിയിലെ പ്രമോദിന് തന്റെ വാക്കുകൾ മഴുമിപ്പിക്കാൻ കഴിയുന്നില്ല. വർഷങ്ങളായി പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ തഴയണമെന്നല്ല, അവരൊടൊപ്പം ഞങ്ങളേയും പരിഗണിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ച് പോവുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന മകനും നാലാംക്ലാസിൽ പഠിക്കുന്ന മകൾക്കും ഭാര്യയ്ക്കും രക്ഷിതാക്കൾക്കുമൊപ്പം ഈ ജോലിയെ ആശ്രയിച്ച് മാത്രമാണ് വർഷങ്ങളായി ജീവിതം മുന്നോട്ട് പോവുന്നത്. മറ്റൊരു വരുമാനവുമില്ല. കുട്ടികളുടെ വിദ്യാഭ്യാസം ദൈനം ദിന ചെലവുകൾ വരും ദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയില്ല. അവരുടെ മുന്നിൽ പണിപോയെന്നും പറഞ്ഞ് നിൽക്കാൻ കഴിയുന്നില്ല. അതാണ് ഞാൻ പണിയില്ലെന്നറിഞ്ഞിട്ടും രാവിലെ ബാഗുമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പോന്നത്. കണ്ണീർ അടക്കാൻ കഴിയാതെ പ്രമോദ് തന്റെ നിസ്സഹായത പറയുന്നു. കോടതി നിർദേശ പ്രകാരം എം.പാനൽ ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സർക്കാർ നിർദേശം നടപ്പിലാക്കി തുടങ്ങിയതോടെ പ്രമോദിന്റേത് പോലുള്ള നിരവധി പേരുടെ കണ്ണീരാണ് കഴിഞ്ഞ ദിവസം മുതൽ വിവിധ ഡിപ്പോകളിൽ നിന്നും കാണാൻ കഴിയുന്നത്. പലരും എട്ടും ഒമ്പതും പത്തും വർഷം തികച്ചവർ. ഇനിയെന്ത് എന്നത് ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമായി ഉയരുമ്പോൾ കോടതി വിധി നടപ്പാക്കിക്കൊണ്ടുള്ള പിരിച്ച് വിടൽ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി വർഷങ്ങളായി പി.എസ്.സി പരീക്ഷ എഴുതി ഇനിയൊരു പോരാട്ടത്തിന് ബാല്യമില്ലാത്തവർ നിയമനം കാത്ത് പുറത്ത് കാത്ത് നിൽക്കുന്നുണ്ടെങ്കിലും ആരുടെയൊപ്പം നിൽക്കണമെന്ന ആശങ്കയിലാണ് കെ.എസ്.ആർ.ടി.സിയും സർക്കാരും. കെ.എസ്.ആർ.ടി.സിയുടെ ഉത്തരമേഖലയിൽ നിന്ന് മാത്രം ഏകദേശം 850 എംപാനൽ ജീവനക്കാരെ ഇന്നലെ മുതൽ പിരിച്ച് വിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് കെ.എസ്.ആർ.ടി.സി.യുടെ ദൈനം ദിന സർവീസിനെ വലിയ തോതിൽ ബാധിച്ചെങ്കിലും മറ്റൊരു പോംവഴി കെ.എസ്.ആർ.ടി.സിയുടേയും സർക്കാരിന്റേയും മുന്നിലുമില്ല. വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൂടുതൽ ഗൗരവത്തോടെ കൊണ്ട് വരാൻ 20-ാം തീയതി മുതൽ പിരിച്ച് വിടപ്പെട്ട ജീവനക്കാരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ചിനും ഒരുങ്ങുന്നുണ്ട്. 20-ാം തീയതി ആലപ്പുഴയിലെ ഉദ്ഘാടനത്തിന് ശേഷം 25-ാം തീയതി തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് മാർച്ച്. രണ്ടാം തീയതി സുപ്രീം കോടതി അവധിക്ക് ശേഷം വീണ്ടും ചേരുമ്പോൾ കോടതിയെ സമീപിക്കാനും ബന്ധപ്പെട്ടവർ ഒരുങ്ങുന്നുണ്ട്. Content Highlights: KSRTC Withdraws Mpanel Workers
from mathrubhumi.latestnews.rssfeed https://ift.tt/2S7SS4v
via
IFTTT
No comments:
Post a Comment