ന്യൂഡൽഹി: കർഷകരുടെ കടം എഴുതി തള്ളുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരമേറ്റെടുത്ത ഉടൻ കോൺഗ്രസ് സർക്കാരുകൾ കാർഷിക കടം എഴുതി തള്ളിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. കർഷകരുടെ വായ്പയിൽ നിന്ന് ഒരു രൂപ പോലും എഴുതി തള്ളാൻ മോദി തയ്യാറായിട്ടില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ രംഗത്ത് ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നോട്ട് നിരോധനം, റാഫേലടക്കമുള്ള കള്ളത്തരങ്ങളെല്ലാം ഉടൻ വെളിപ്പെട്ട് വരും. കർഷകരും ചെറുകിട കച്ചവടക്കാരും കൊള്ളയടിക്കപ്പെട്ടു. ലോകത്തിലെ വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. 1984-ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് തന്റെ നിലപാട് മുമ്പ് വളരെ വ്യക്തമായി പറഞ്ഞതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രാഹുൽ പ്രതികരിച്ചു. Content Highlights:farmers loan waives, Rahul Gandhi, pm modi
from mathrubhumi.latestnews.rssfeed https://ift.tt/2SSTmLL
via
IFTTT
No comments:
Post a Comment