സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു

ന്യുഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കി. 'ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെയുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുന്നതായി ' അദ്ദേഹം കത്തില്‍ പറയുന്നു.

ഇന്നലെയാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സജ്ജന്‍ കുമാര്‍ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണ കോടതിയുടെ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മറ്റു അഞ്ചു പേരെ കൂടി കോടതി ശിക്ഷിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഈ ക്രിമിനലുകള്‍ ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

രാവിലെ കോണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തിയ സജ്ജന്‍ കുമാര്‍ പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളെ അവഗണിച്ച് അദ്ദേഹം നടന്നുപോവുകയായിരുന്നു. സായുധരായ അംഗരക്ഷകര്‍ക്കൊപ്പമാണ് സജ്ജന്‍ കുമാര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.



from mangalam.com https://ift.tt/2CjjYAn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages