ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചില മേഖലകളുമായി ബന്ധപ്പെട്ടുയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും രാജി തേടിയിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ കരുതല്‍ മൂലധനത്തില്‍ നിന്ന് നയപൈസാ പോലും സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് ജെയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍.
റിസര്‍വ് ബാങ്ക് കൈവശം വയ്‌ക്കേണ്ട കരുതലുമായി ബന്ധപ്പെട്ട് ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ സൗഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല- ജെയ്റ്റ്‌ലി പറഞ്ഞു.
ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്ക് സര്‍ക്കാര്‍ ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചിരുന്നു.
from mangalam.com https://ift.tt/2AdZWWz
via IFTTT
No comments:
Post a Comment