18 വര്‍ഷത്തിനിടയില്‍ മോക്ഷം നല്‍കിയത് 7000 അജ്ഞാത മൃതദേഹങ്ങള്‍ക്ക് ; സൂറത്തിലെ മല്‍വാല അസാധാരണ ബിസിനസുകാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

18 വര്‍ഷത്തിനിടയില്‍ മോക്ഷം നല്‍കിയത് 7000 അജ്ഞാത മൃതദേഹങ്ങള്‍ക്ക് ; സൂറത്തിലെ മല്‍വാല അസാധാരണ ബിസിനസുകാരന്‍

സൂററ്റ്: ബിസിനസിലൂടെ വന്‍തുക ഉണ്ടാക്കുന്നയാളാണെങ്കിലും വെണിലാല്‍ മാല്‍വാല എന്ന 55 കാരന്‍ സാധാരണ ബിസിനസുകാരനല്ല. എല്ലാവരും ലാഭത്തിനും പണം ഉണ്ടാക്കാനും വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ ആരോരുമില്ലാത്ത മൃതദേഹങ്ങള്‍ക്ക് കൂട്ടുകാരനാകുകയാണ് ഈ ബിസിനസുകാരന്‍. 18 വര്‍ഷത്തെ കാലത്തിനിടയില്‍ ഇദ്ദേഹം സംസ്‌ക്കാരം നടത്തിയത് 7000 അജ്ഞാത മൃതദേഹങ്ങളാണ്.

സൂററ്റ് നഗരത്തില്‍ സാരി ബിസിനസ് നടത്തുന്ന ഇദ്ദേഹം ഇതിനെല്ലാം ചെലവാക്കിയത് സ്വന്തം പോക്കറ്റില്‍ നിന്നുള്ള പണവും. ഒരു മൃതദേഹം സംസ്‌ക്കരിക്കാനായി 505 രൂപയാണ് മല്‍വാലാ അഗ്നി ദാഹ് സേവാ കേന്ദ്രം ഈടാക്കുന്നത്. 18 വര്‍ഷം മുമ്പ് ഇദ്ദേഹം രൂപീകരിച്ച ട്രസ്റ്റിലേക്ക് ഇപ്പോള്‍ സംഭാവനകളും വരാറുണ്ട്. 1997 ല്‍ അപകടത്തില്‍ പെട്ട് മരിച്ച ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന ദു:ഖമാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് മല്‍വാലയെ നയിച്ചത്.

വഴിയരികില്‍ ഗുരുതരമായി പരിക്കേറ്റു കിടന്ന ഇയാളെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ മല്‍വാല ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടസ്സമുണ്ടാക്കിയതിനാല്‍ കഴിഞ്ഞില്ല. അയാള്‍ കുഴഞ്ഞുവീഴുമ്പോള്‍ പോലീസ് തന്നെ കയ്യേറ്റം നടത്തുക ആയിരുന്നെന്നും അന്നു തന്നെ അജ്ഞാത മൃതദേഹങ്ങള്‍ക്ക് ഉചിതമായ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് സംസ്‌ക്കാരം നടത്താന്‍ ട്രസ്റ്റ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് മാല്‍വാല പറയുന്നു.

സംസ്‌ക്കാര ചടങ്ങുകളെല്ലാം നിര്‍വ്വഹിച്ച ശേഷം നാസികില്‍ അവശിഷ്ടം നിമഞ്ജനം ചെയ്യാറുമുണ്ട്. തങ്ങള്‍ സംസ്‌ക്കരിച്ച മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് എല്ലാ വര്‍ഷവും ജനുവരിയില്‍ നഗരത്തില്‍ ഒരു പ്രദര്‍ശനവും നടത്താറുണ്ട്. ഇത് ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും മരിച്ചയാളെ തിരിച്ചറിയാന്‍ സഹായകരമാകും. മൃതദേഹം കുളിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചാണ് കതര്‍ഗാമിലെ സെമിത്തേരിയില്‍ സംസ്‌ക്കരിക്കാറുള്ളത്. ആത്മാവിന് മോക്ഷം നല്‍കാന്‍ തന്നെയാണ് ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് മല്‍വാല കരുതുന്നത്.

കടപ്പാട് :ടൈംസ് ഓഫ് ഇന്ത്യ



from mangalam.com https://ift.tt/2ScUWII
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages