വനിത മതിലിനെ പിന്തുണയ്ക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എതിര്‍ക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വക്കേറ്റ് എ ജയശങ്കര്‍. വെളളാപ്പളളി നടേശന്‍ നായാടി മുതല്‍ നമ്പൂതിരി വരെ സകല ഹിന്ദു സമുദായങ്ങളെയും ഒരു ചരടിലിണക്കി കോര്‍ത്ത് സമത്വ മുന്നേറ്റ യാത്ര നടത്തുകയും തുടര്‍ന്ന് ആഉഖട രൂപീകരിക്കുകയും ചെയ്തപ്പോള്‍ സുകുമാരന്‍ നായരും സര്‍വീസ് സൊസൈറ്റിയും സഹകരിച്ചില്ല. അവര്‍ മതേതരത്വവും സമദൂര സിദ്ധാന്തവും മുറുകെ പിടിച്ചു.-ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നായരുടെ വിപരീത പദമല്ല ഈഴവന്‍. പക്ഷേ NSSന്റെ വിപരീത പദമാണ് SNDP, വെളളാപ്പളളി നടേശന്റെ വിപരീത പദമാണ് സുകുമാരന്‍ നായര്‍.
വെളളാപ്പളളി നടേശന്‍ നായാടി മുതല്‍ നമ്പൂതിരി വരെ സകല ഹിന്ദു സമുദായങ്ങളെയും ഒരു ചരടിലിണക്കി കോര്‍ത്ത് സമത്വ മുന്നേറ്റ യാത്ര നടത്തുകയും തുടര്‍ന്ന് BDJS രൂപീകരിക്കുകയും ചെയ്തപ്പോള്‍ സുകുമാരന്‍ നായരും സര്‍വീസ് സൊസൈറ്റിയും സഹകരിച്ചില്ല. അവര്‍ മതേതരത്വവും സമദൂര സിദ്ധാന്തവും മുറുകെ പിടിച്ചു.
വെളളാപ്പളളി നടേശന്‍ ഇടതുപക്ഷ മുന്നണിയോട് അടുക്കുകയും നവോത്ഥാന നായകത്വം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ സുകുമാരന്‍ നായര്‍ വിപരീത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
പിണറായി- വെളളാപ്പളളി ടീമിന്റെ നവോത്ഥാനം ശുദ്ധ തട്ടിപ്പാണ്, വനിതാ മതില്‍ വര്‍ഗീയ മതിലാണ്, ഡിസംബര്‍ 26ന് അയ്യപ്പ ജ്യോതി തെളിയിക്കും, ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സമദൂരം വെടിയും ശരിദൂരം കണ്ടെത്തും: ഇങ്ങനെ പോകുന്നു നായരുടെ വീരവാദം.
സമദൂരം വെടിഞ്ഞ NSS ഏതു മുന്നണിയെ പിന്‍തുണയ്ക്കും? വെളളാപ്പളളി LDFലും തുഷാര്‍ NDAയിലും നില്ക്കുന്നതിനാല്‍ നായരുടെ വോട്ട് UDFനാണ്. ശബരിമല അയ്യപ്പനാണെ രമേശ് ചെന്നിത്തലയാണെ സത്യം, സത്യം, സത്യം!
from mangalam.com https://ift.tt/2A6IJxZ
via IFTTT
No comments:
Post a Comment