മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയി.. ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന് കുട്ടികള്‍ മരിച്ചു; അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയി.. ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന് കുട്ടികള്‍ മരിച്ചു; അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ

ടെക്‌സസ്: ഒന്നും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ പോയ അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ. ആഘോഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന കുട്ടികള്‍ രണ്ടും മരണത്തിന്റെ വക്കില്‍ എത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത തടാകത്തിലെ പൂക്കളുടെ ഗന്ധം ശ്വസിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ അവശനിലയില്‍ ആയതെന്നായിരുന്നു അമ്മയുടെ വാദം. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയിലാണ് അമ്മയുടെ അവഗണന പുറത്തറിഞ്ഞത്.

2017 ജൂണ്‍ ഏഴിനാണ് അമാന്‍ഡ ഹോകിന്‍സ് (19) ഒന്നും രണ്ടും വയസ്സുള്ള പെണ്‍മക്കളുമായി ഹില്‍ കണ്‍ട്രിയിലെ ആശുപത്രിയില്‍ എത്തിയത്. അവശനിലയിലായിരുന്നു കുട്ടികള്‍. പൂക്കളുടെ ഗന്ധം ശ്വസിച്ചതാണ് കാരണമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ പൂക്കളല്ല കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അമ്മയുടെ കൈകളില്‍ വിലങ്ങ് വീണത്.

ബ്രയാന്‍ ഹോകിന്‍സ് (ഒന്ന്), അഡിസണ്‍ എഡ്ഡി (രണ്ട്) എന്നിവരാണ് അമ്മയുടെ അവഗണനയെ തുടര്‍ന്ന് മരിച്ചത്. 15-18 മണിക്കൂര്‍ ആണ് ഇവരെ കാറിനുള്ളില്‍ അടച്ചിട്ടത്. ഈ സമയത്ത് 90 ഡിഗ്രി ചൂടാണ് ഇവര്‍ അനുഭവിച്ചത്. കുട്ടികള്‍ കാറിനുള്ളില്‍ കിടന്ന് കരയുന്നത് കണ്ടതോടെ ചിലര്‍ ഇക്കാര്യം അമ്മയെ അറിയിച്ചുവെങ്കിലും അവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും ഉറങ്ങാന്‍ വേണ്ടിയാണ് കരയുന്നതെന്നുമാണ് ആ അമ്മ പറഞ്ഞത്.

കുട്ടികളെ കാറിനുള്ളില്‍ അടച്ചിട്ട് രാത്രി പാര്‍ട്ടിക്ക് പോയ അമ്മ അക്കാര്യം പിറ്റേന്ന് ഉച്ചയോടെയാണ് ഓര്‍ത്തത്. രാത്രി ആഘോഷവും സുഹൃത്തിനൊപ്പം കിടക്കയും പങ്കിട്ട ശേഷം ഉച്ചയോടെ ഉറക്കമുണര്‍ന്ന അവര്‍ കാറില്‍ എത്തുമ്പോള്‍ കുട്ടികള്‍ അവശനിലയിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ബുധനാഴ്ച അവര്‍ക്കുള്ള ശിക്ഷയും വിധിച്ചു.

രക്ഷിതാക്കള്‍ കാറിനുള്ളില്‍ ഇരുത്തിയിട്ട് പോകുന്ന കുട്ടികള്‍ ചൂടേറ്റ് മരിക്കുന്നത് അമേരിക്കയില്‍ അടുത്തകാലത്ത് വര്‍ധിച്ചുവരികയാണ്. ശരാശരി 38 കുട്ടികള്‍ ഓരോ വര്‍ഷവും ഇപ്രകാരം മരിക്കുന്നുണ്ടെന്നാണ് കണക്ക്.



from mangalam.com https://ift.tt/2S5ZmAX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages