മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്; കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി അണിചേരാനും സാധ്യത; പരിഹാസവുമായി ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്; കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി അണിചേരാനും സാധ്യത; പരിഹാസവുമായി ജയശങ്കര്‍

മഞ്ജു വാര്യര്‍ വനിത മതിലില്‍ പങ്കെടുക്കുമെന്ന് പറഞ്ഞതും പിന്നീട് പിന്മാറിയതും വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തില്‍ ഹാസ്യം കലര്‍ന്ന ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ . മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ തന്റെ പതിവ് ശൈലിയില്‍ പ്രതികരിച്ചു കൊണ്ട് ജയശങ്കര്‍ രംഗത്ത് എത്തിയത്. കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല. അതുകൊണ്ടാണ് അവര്‍ മതിലു പണിയില്‍ നിന്ന് പിന്‍മാറിയതെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മഞ്ജു വാര്യര്‍ വനിതാ മതിലിനുളള പിന്തുണ പിന്‍വലിച്ചു.

സമസ്ത കേരള വാര്യര്‍ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിര്‍ക്കുന്നതു കൊണ്ടല്ല, ഒടിയന്‍ സിനിമക്കെതിരെ നടന്ന ഒടിവിദ്യയില്‍ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്നേപി അറിഞ്ഞില്ല.

കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയില്‍ നിന്ന് സവിനയം പിന്മാറുന്നു. സോറി.മഞ്ജു വാര്യര്‍ പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് 'അമ്മ'സംഘടനയുടെയും ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും അഭിമാനപ്രശ്നമായി മാറി. കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി വനിതാ മതിലില്‍ അണിചേരാനും സാധ്യത.

ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം.



from mangalam.com https://ift.tt/2A3dUdM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages