ശബരിമല ശ്രീകോവിലിന്റെ അടുത്ത് ബൂട്ടും ബെല്‍റ്റും ഷീല്‍ഡും അണിഞ്ഞ് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ശബരിമല ശ്രീകോവിലിന്റെ അടുത്ത് ബൂട്ടും ബെല്‍റ്റും ഷീല്‍ഡും അണിഞ്ഞ് പോലീസ്

പമ്പ: ശബരിമല സന്നിധാനത്ത് ബൂട്ടും ബെല്‍റ്റും ഷീല്‍ഡും ധരിച്ച് പോലീസ് കയറിയ സംഭവം വിവാദത്തില്‍. ഇന്ന് രാവിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സന്നിധാനത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

ഭക്തര്‍ പ്രതിഷേധം അറിയിച്ചിട്ട് പോലും പോലീസുകാര്‍ ഇത് മാറ്റാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് തെറ്റുപറ്റിയെന്നും നടപടിയുണ്ടാകുമെന്നും ഇനി ഉണ്ടാകാതെ നോക്കികൊള്ളാം എന്നും സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവ് പിന്നീട് പറഞ്ഞു.

നേരത്തെ ശ്രീകോവില്‍ പരിസരത്തും പതിനെട്ടാം പടിയിലും ബല്‍റ്റും ബൂട്ടും ധരിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. കൂടുതല്‍ പോലീസിനെ സന്നിധാനത്ത് നിയോഗിച്ചതില്‍ ഭക്തര്‍ക്കിടയില്‍ കടുത്ത വിമര്‍ശനത്തിന് ഇടവെച്ചിരുന്നു.



from mangalam.com https://ift.tt/2Bszyb1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages