ലോകത്തെ ഏറ്റവും മോശം പെരുമാറ്റമുള്ള കളിക്കാരന്‍ ; വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ലോകത്തെ ഏറ്റവും മോശം പെരുമാറ്റമുള്ള കളിക്കാരന്‍ ; വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ

ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം മത്സരത്തില്‍ പരാജയം അറിഞ്ഞതോടെ ഇന്ത്യാ - ഓസ്‌ട്രേലിയ ടെസ്റ്റ്മാച്ച് കൂടുതല്‍ ആവേശകരമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ വീണു പോയ രണ്ടാം മത്സരത്തില്‍ ഓസീസ് നായകന്‍ ടിം പെയ്‌നുമായി ഉടക്കുണ്ടാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നാട്ടില്‍ നിന്നും ഒരു വിമര്‍ശനം. അതും ബോളിവുഡിലെ ഇതിഹാസതാരം നസറുദ്ദീന്‍ ഷായില്‍ നിന്നും.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നന്നായി പെരുമാറാന്‍ തീരെ അറിയാത്ത താരം എന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ പരാമര്‍ശം. സാമൂഹ്യമാധ്യമത്തിലൂടെയാണ് നസറുദ്ദീന്‍ഷാ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നപോലെ ലോകത്തെ ഏറ്റവും മോശമായി പെരമാറുന്ന കളിക്കാരനും കോഹ്‌ലി തന്നെയാണെന്നായിരുന്നു നസറുദ്ദീന്‍ഷായുടെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ ക്രിക്കറ്റ് മികവിനെ അസഹിഷ്ണുതയും മോശം പെരുമാറ്റവും മറച്ചു കളയുകയാണ്. ഇതിന്റെ പേരില്‍ രാജ്യം വിടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഇംഗ്‌ളണ്ടിലെയും ഓസ്‌ട്രേലിയയിലെയും ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യാക്കാരേക്കാള്‍ മികച്ചവരെന്ന ഒരു ആരാധകന്റെ പ്രസ്താവനയില്‍ അയാളോട് ഇന്ത്യ വിട്ടുപോകാന്‍ വിരാട്‌കോഹ്‌ലി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം. നേരത്തേ കോഹ്‌ലിയുടെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു.

അതേസമയം കോഹ്‌ലിയുടെ പെരുമാറ്റം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പ്രതിരോധിച്ച് അനേകം ഇന്ത്യന്‍ ക്രിക്കറ്റര്‍ മാരും രംഗത്ത് വന്നിട്ടുണ്ട്. കോഹ്‌ലി കാട്ടുന്ന ആക്രമണോത്സുകത കൊണ്ടേ ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ കഴിയൂ എന്നാണ് കളിക്കാരുടെ പക്ഷം. എന്നിരുന്നാലും അനേകം ആള്‍ക്കാരാണ് ഷായ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്.



from mangalam.com https://ift.tt/2QzMpTf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages