ഇൻസ്റ്റാഗ്രാമിലും പ്രിയങ്കരനായി ദുബായ് ഭരണാധികാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

ഇൻസ്റ്റാഗ്രാമിലും പ്രിയങ്കരനായി ദുബായ് ഭരണാധികാരി

ദുബായ്: ലോകത്തിൽ കൂടുതൽ ആളുകൾ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടരുന്ന ലോകനേതാക്കളുടെ പട്ടികയിൽ യു .എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒൻപതാം സ്ഥാനത്ത്. ഇൻസ്റ്റാഗ്രാമിലൂടെ ദുബായ് ഭരണാധികാരിയെ പിന്തുടരുന്നത് 33 ലക്ഷം പേരാണ്. മുൻവർഷത്തെ അപേക്ഷിച്ച് അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം 23 ശതമാനം കൂടിയതായി ട്വിപ്ലോമസി പ്രസിദ്ധീകരിച്ച ആഗോള റിപ്പോർട്ടിൽ പറയുന്നു. ജോർദാനിലെ ക്വീൻറാണിയ കഴിഞ്ഞാൽ അറബ് മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോേളാ ചെയ്യുന്നതും ശൈഖ് മുഹമ്മദിനെയാണ്. സാമൂഹികമാധ്യമങ്ങളിൽ സജീവമായ ദുബായ് ഭരണാധികാരി ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകാറുള്ളത്. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ളത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ, യു .എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിയർ പട്ടികയിൽ നരേന്ദ്ര മോദിക്ക് ശേഷം സ്ഥാനംപിടിച്ചിട്ടുണ്ട്. Content Highlights:dubai shaikh,instagram


from mathrubhumi.latestnews.rssfeed https://ift.tt/2SOY1yi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages