കൊച്ചി:പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ മ്യൂച്വൽ ഫണ്ടുകളിലൂടെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് 22 ഇ.ടി.എഫിലൂടെ 10,000 കോടി രൂപ കൂടി സമാഹരിക്കുന്നു. ഫെബ്രുവരിയിലായിരിക്കും ഇ.ടി.എഫ്. അവതരിപ്പിക്കുക. ഭാരത്-22 ഇ.ടി.എഫിന്റെ മൂന്നാം പതിപ്പാണിത്. പൊതുമേഖലാ ബാങ്കുകളിലും ഇ.ടി.എഫിലൂടെ നിക്ഷേപം നടത്തും. സർക്കാരിനു പങ്കാളിത്തമുള്ള സ്വകാര്യ കമ്പനികളിലെ ഓഹരികളും വില്പനയ്ക്കുണ്ട്. ഒ.എൻ.ജി.സി., ഐ.ഒ.സി., എസ്.ബി.ഐ., ബി.പി.സി.എൽ., കോൾ ഇന്ത്യ, നാൽകോ തുടങ്ങിയവയാണ് ഭാരത് 22 ഇ.ടി.എഫിൽ പങ്കാളികളായ പൊതുമേഖലാ സ്ഥാപനങ്ങൾ. ഭാരത് ഇലക്ട്രോണിക്സ്, എൻജിനീയേഴ്സ് ഇന്ത്യ, എൻ.ബി.സി.സി., എൽ.ടി.പി.സി തുടങ്ങിയ കമ്പനികളും പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ., ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും ഭാരത് 22 ഇൻഡക്സിൽ ഉൾപ്പെടുന്നു. ഭാരത് 22 ഇ.ടി.എഫിലൂടെ 22,900 കോടി രൂപ ഇതുവരെ സർക്കാർ സമാഹരിച്ചിട്ടുണ്ട്. 2017 നവംബറിൽ 14,500 കോടി രൂപയും 2018 ജൂണിൽ 8,400 കോടി രൂപയുമാണ് സർക്കാർ സമാഹരിച്ചത്. കഴിഞ്ഞ മാസം മറ്റൊരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ സി.പി.എസ്.ഇ. ഇ.ടി.എഫിന്റെ ഫോളോ ഫണ്ട് ഓഫറിലൂടെ സർക്കാർ 17,300 കോടി രൂപ സമാഹരിച്ചിരുന്നു. 2018-19 സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയാണ് സർക്കാരിന്റെ ബജറ്റ് ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2CjY0gC
via
IFTTT
No comments:
Post a Comment