ഹരിപ്പാട്: നടി മഞ്ജു വാര്യർക്ക് ചിത്രീകരണത്തിനിടെ പരുക്ക്. സന്തോഷ് ശിവൻ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന് പരുക്കേറ്റത്. നെറ്റിയിൽ പരുക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. ഏഴ് വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ജാക്ക് ആന്റ് ജിൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായാണ് ഒരുക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷൻ. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നുണ്ട്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. Content Highlights :Manju Warrier injured during shooting of Jack N Jill Santhosh Sivan Kalidas Soubin Shahir
from mathrubhumi.latestnews.rssfeed https://ift.tt/2EgF9Fc
via
IFTTT
No comments:
Post a Comment