ആക്ഷന്‍ ഹീറോ ബിജു റീലോഡഡ്: പോലീസ് സ്‌റ്റേഷനില്‍ പാടിതകര്‍ത്ത് സുരേഷ്, താളമിട്ട് പോലീസുകാര്‍: വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ആക്ഷന്‍ ഹീറോ ബിജു റീലോഡഡ്: പോലീസ് സ്‌റ്റേഷനില്‍ പാടിതകര്‍ത്ത് സുരേഷ്, താളമിട്ട് പോലീസുകാര്‍: വീഡിയോ

തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല... എന്റെ കിടാത്യോളെ കൊണ്ടും പോയി... നെഞ്ച് പൊട്ടി സുരേഷ് പള്ളിപ്പാറ പാടുകയാണ്... ഒപ്പം താളം പിടിക്കുന്നത് പൊലീസുകാര്‍. ചില പൊലീസുകാര്‍ കണ്ണുകള്‍ അടച്ച് പാട്ട് ആസ്വദിക്കുന്നു. പരിയാരം പൊലീസ് സ്‌റ്റേഷനാണ് നാടന്‍ പാട്ടിന്റെ ശീലില്‍ ലയിച്ചത്. ഒരു സുഹൃത്തിനെ കാണാനായി സ്‌റ്റേഷനിനെത്തിയപ്പോള്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാടിയത് എന്ന് കുറിച്ച് സുരേഷ് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളുമായി മലയാളിക്ക് പ്രീയങ്കരനായ കലാകാരനാണ് സുരേഷ് പള്ളിപ്പാറ. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഈ പാട്ട് ഷെയര്‍ ചെയ്യുകയായിരുന്നു.



from mangalam.com https://ift.tt/2Qblehh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages