"ഈ കത്ത് ഒന്ന് ഡാഡിക്ക് കൊടുക്കുമോ?" മരിച്ചുപോയ അച്ഛന് ഏഴ് വയസുകാരന്റെ കത്ത്; ഞെട്ടിച്ച് മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

"ഈ കത്ത് ഒന്ന് ഡാഡിക്ക് കൊടുക്കുമോ?" മരിച്ചുപോയ അച്ഛന് ഏഴ് വയസുകാരന്റെ കത്ത്; ഞെട്ടിച്ച് മറുപടി

''മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഇത് സ്വര്‍ഗത്തിലുള്ള എന്റെ ഡാഡിക്ക് പിറന്നാള്‍ ദിനത്തില്‍ കൊടുക്കാമോ?'' ഏഴ് വയസുകാരന്‍ മരിച്ചുപോയ പിതാവിനെഴുതിയ കത്താണ്. എന്നാല്‍ കുട്ടിയെ അമ്പരപ്പെടുത്തിക്കൊണ്ട് മറുപടിയെത്തി. ഇതോടെ കത്ത് സ്വര്‍ഗത്തിലെത്തിയെന്ന വിവരമറിഞ്ഞ് ആ കുഞ്ഞുമനസ് സന്തോഷിച്ചു. സ്‌കോട്ട്‌ലന്റിലാണ് സംഭവം.

ഡെലിവറി ഓഫീസ് മാനേജറാണ് കുട്ടിക്ക് മറുപടിയച്ചത്: ''പ്രിയപ്പെട്ട ജാസ്, നിന്റെ കത്ത് അയക്കാന്‍ നേരം ചില കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. എങ്ങനെയാണ് സ്വര്‍ഗത്തിലുള്ള ഡാഡിയുടെ അടുത്ത് ഈ കത്ത് എത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചതെന്ന് നിന്നോട് പറയാനാഗ്രഹിക്കുന്നു. നക്ഷത്രങ്ങളെയും ബഹിരാകാശ വസ്തുക്കളെയും മറികടന്ന് അവിടെ എത്തുക എന്നത് വിഷമകരമായിരുന്നു. എന്നിരുന്നാലും ഈ പ്രധാനപ്പെട്ട കത്ത് അവിടെ എത്തിക്കയെന്ന് ഉറപ്പു വരുത്തണം. കത്തുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വര്‍ഗത്തില്‍ ഈ കത്ത് എത്തിയെന്നുറപ്പു വരുത്താന്‍ എനിക്കു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും'',

കുട്ടിയുടെ അമ്മ റ്റെറി കോപ്ലണ്ട് ആണ് ഫെയ്‌സ്ബുക്കിലൂടെ മറുപടി കത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡാഡിക്ക് കത്ത് കിട്ടിയെന്നറിഞ്ഞപ്പോള്‍ മകനുണ്ടായ സന്തോഷം വിവരിക്കാനാവില്ലെന്നും മനുഷ്യരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാന്‍ ഈ സംഭവം കാരണമായെന്നും കോപ്ലണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.



from mangalam.com https://ift.tt/2RnUKFU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages