ഞാന്‍ എച്ച് ഐ വി ബാധിതനാണ്, അതിനിപ്പോ എന്താ?; പ്രദീപിന്റെ ജീവിതം സംഭവബഹുലമാണ്, അറിയുന്നവര്‍ക്ക് അമ്പരപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ഞാന്‍ എച്ച് ഐ വി ബാധിതനാണ്, അതിനിപ്പോ എന്താ?; പ്രദീപിന്റെ ജീവിതം സംഭവബഹുലമാണ്, അറിയുന്നവര്‍ക്ക് അമ്പരപ്പ്

ഒരുപറ്റം ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് പ്രദീപ് കുമാര്‍ സിങ് എന്ന ചെറുപ്പക്കാരന്‍. ഞാന്‍ എച്ച്.ഐ.വി ബാധിതനാണ് അതിനെന്താണെന്ന് മുഖത്ത് നോക്കി തന്നെ ചോദിക്കുകയാണ് പ്രദീപ്. എയ്ഡ്‌സ് ബാധിച്ചവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ഈ ചെറുപ്പക്കാരന്‍. 2017-ല്‍ മിസ്റ്റര്‍ മണിപ്പൂരിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രദീപ് കുമാര്‍ താന്‍ എയ്ഡ്‌സ് ബാധിതനാണെന്ന് ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞത്.

2000ത്തിലാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്. മയക്കുമരുന്നിന് അടിമയായിരുന്ന കാലത്ത് മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ചതോടെയാണ് പ്രദീപ്കുമാര്‍ എച്ച്‌ഐവി ബാധിതാനായത്. രോഗബാധിതനായിട്ടും തളരാതെ പോരാടുകയായിരുന്നു അയാള്‍. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി തുടങ്ങിയ ബോഡി ബില്‍ഡിങ് പിന്നീട് ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു.

2012ല്‍ മിസ്റ്റര്‍ ദക്ഷിണേഷ്യ കിരീടവും അതേ വര്‍ഷം തന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ്കുമാര്‍ സ്വന്തമാക്കി. പിന്നാലെ അദ്ദേഹം എച്ച്‌ഐവി എയ്ഡ്‌സിനെതിരായ ബോധവത്കരണം നടത്തുന്നതില്‍ സജീവമായി ഇടപെട്ടു. മണിപ്പൂര്‍ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രദീപിനെയാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് പ്രദീപ്കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പുറത്തിറക്കിയത്. ഞാന്‍ എയ്ഡ്‌സ് ബാധിതനാണ്, അതിന് എന്താ? എന്നാണ് പുസ്തകത്തിന്റെ പേര്.

എയ്ഡ്‌സ് ബാധിതനാണെന്ന് അറിഞ്ഞതോടെ ആരോഗ്യം മെച്ചപ്പെടുത്താനുളള മാര്‍ഗങ്ങള്‍ മാത്രമായിരുന്നു പ്രദീപ് തേടിയത്. കഠിന വ്യായാമങ്ങള്‍ ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ പ്രദീപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഡോക്ടറുടെ ഉപദേശം കേള്‍ക്കാതെ പ്രദീപ് വര്‍ക്കൗട്ട് തുടര്‍ന്നു. ബോഡ് ബില്‍ഡില്‍ സജീവമായ പ്രദീപ് 2006 നവംബര്‍ 26 ന് മിസ്റ്റര്‍ മണിപ്പൂര്‍ മത്സരത്തില്‍ പങ്കെടുക്കുകയും 60 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടുകയും ചെയ്തു. . ഇന്ന് നാല്‍പ്പത്തിയഞ്ചുകാരനായ പ്രദീപ് മണിപ്പൂര്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ്, യുവജനകാര്യ വകുപ്പിന്റെ കായിക പരിശീലകനാണ്.



from mangalam.com https://ift.tt/2RyP5gw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages