ഇടുക്കി: ഒരു കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കള്‍ ഇടുക്കിയിലെ ശാന്തന്‍പാറ കള്ളിമാലിയില്‍ എക്‌സൈസ് വിഭാഗത്തിന്റെ അറസ്റ്റിലായി. പിടിക്കപ്പെട്ടവരില്‍ എസ്.ഐയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് എക്‌സൈസ് വിഭാഗത്തിന്റെ വലയില്‍ അകപ്പെട്ടത്.
ചെമ്മണ്ണാര്‍ മലയില്‍ അഭിരാം എം. രവി (18) , എന്‍ആര്‍ സിറ്റി പരപ്പനങ്ങാടി കല്ലോലിയ്ക്കല്‍ ആല്‍വിന്‍ കെ. വിന്‍സന്റ് (20) എന്നിവരാണ് അറസ്റ്റിലായത്. കള്ളിമാലി കൊളേക്കുന്നില്‍ സോള്‍ജി എന്ന യുവാവ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ തന്നെ ഓടി രക്ഷപെടുകയായിരുന്നു.
എക്‌സൈസ് ഇവരില്‍ നിന്നും 1.150 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
from mangalam.com http://bit.ly/2PX0i8T
via IFTTT
No comments:
Post a Comment