ശബരിമലയില്‍ യുവതികളെത്തിയാല്‍ ഉത്തരവാദിത്തം ആര്‍ക്ക്?: സര്‍ക്കാരും നിരീക്ഷണ സമിതിയും രണ്ടു തട്ടില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ശബരിമലയില്‍ യുവതികളെത്തിയാല്‍ ഉത്തരവാദിത്തം ആര്‍ക്ക്?: സര്‍ക്കാരും നിരീക്ഷണ സമിതിയും രണ്ടു തട്ടില്‍

കൊച്ചി: ശബരിമല പ്രതിസന്ധിയിൽ പരസ്പരം പഴിചാരി സർക്കാരും നിരീക്ഷക സമിതിയും. മനിതി സംഘത്തിലെ യുവതികൾ പമ്പയിലെത്തിയ സംഭവത്തിൽ നിരീക്ഷക സമിതിക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സുരക്ഷ ഒരുക്കേണ്ടത് പോലിസാണ് എന്നാണ് സമിതിയുടെ നിലപാട്. മനീതി കൂട്ടായ്മയെ പോലിസ് സംരക്ഷണയിൽ പമ്പയിലെത്തിച്ചെങ്കിലും ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞത്. ദൈനംദിന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ഇക്കാര്യത്തിൽ സർക്കാരിനെ ഉപദേശിക്കാനുമാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. സമിതി പരിശോധിച്ച് എന്തുചെയ്യണമെന്നു പറയട്ടെയെന്നും അതനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്നും കടകംപളളി വ്യക്തമാക്കി. എന്നാൽ ക്രമസമാധാനപാലനം പോലിസിന്റെ ചുമതലയാണന്നും യുവതീ പ്രവേശനത്തിന് മാർഗനിർദേശം നൽകുന്നത് തങ്ങളുടെ ചുമതലയല്ലെന്നും മൂന്നംഗസമിതി വ്യക്തമാക്കി. ഭൗതികസാഹചര്യങ്ങൾ നീരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും കോടതിക്ക് റിപ്പോർട്ടുനൽകുകയാണ് സമിതിയുടെ ചുമതലയെന്നും അവർ വ്യക്തമാക്കി. മനിതി സംഘം യഥാർത്ഥ ഭക്തരാണോയെന്ന് തനിക്ക് അറിയില്ലെന്നും വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാൻ നിരീക്ഷകസമിതിക്ക് കഴിയുന്നില്ലന്നും മന്ത്രി പിന്നീട് പ്രതികരിച്ചു. ഇതോടെ ശബരിമലയിൽ യുവതികളെത്തിയാൽ നിലപാടടെടുക്കേണ്ട ഉത്തരവാദിത്വം ആർക്കാണ് എന്ന കാര്യത്തിൽ അനിശ്ചിതത്വമായി. content highlights:who will decide Sabarimala women entry issues; uncertainty exists


from mathrubhumi.latestnews.rssfeed http://bit.ly/2PYw59g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages