ചണ്ഡീഗഡ്: ട്രെയിൻ ടോയ്ലെറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്തി. യാത്ര അവസാനിപ്പിച്ച ശേഷം ശുചീകരണത്തിന് നിർത്തിയിട്ടപ്പോഴാണ് തൊഴിലാളികൾ കഴുത്തിൽ ദുപ്പട്ട ചുറ്റിയ നിലയിൽ നവജാത ശിശുവിനെ കണ്ടത്. തൊഴിലാളികൾ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അമൃത്സർ ഹൗറ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. കൊടും തണുപ്പിലും ടോയ്ലറ്റിൽ ഉപേക്ഷിച്ചിട്ടും കുട്ടി അപകടം കൂടാതെ രക്ഷപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെണെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിൽ എത്തുമ്പോൾ കുട്ടി വിറയ്ക്കുന്ന നിലയിലായിരുന്നുവെന്നും അമൃത്സർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി. കുട്ടിയെ ആരാണ് ട്രെയിനിൽ ഉപേക്ഷിച്ചതെന്നറിയാൻ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ കഴുത്തിൽ ദുപ്പട്ട കെട്ടിയിരുന്നത് കുട്ടിയെ ശ്വാസം മുട്ടിച്ചുകൊല്ലാൻ ശ്രമിച്ചിരുന്നുവോ എന്ന സംശയം ഉയർത്തുന്നുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2AddXUh
via
IFTTT
No comments:
Post a Comment