കെയ്റോ: പിരമിഡിന്റെ മുകളിൽ കയറി ആലിംഗനത്തിലേർപ്പെട്ട ഡാനിഷ് ദമ്പതികൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഈജിപ്ഷ്യൻ അധികൃതർ. ഫോട്ടോയും വീഡിയോയും ഇന്റർനെറ്റിലൂടെ പ്രചരിച്ചതോടെയാണ് വിവരം അധികൃതർ അറിഞ്ഞത്. നക്ഷത്രങ്ങൾ ആകാശത്ത് തിളങ്ങിനിൽക്കുന്ന കെയ്റോയുടെ പശ്ചാത്തലത്തിലാണ് യുവദമ്പതികൾ പിരമിഡിൽ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളുള്ളത്. ജിസയിലെ ഗ്രേറ്റ് പിരമിഡിലാണ് ഇവർ കയറിയത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പിരമിഡിന്റെ മുകളിലെത്തിയപ്പോൾ വസ്ത്രങ്ങളൂരി നഗ്നരായി ഇവർ ആലിംഗനം ചെയ്തെന്നാണ് റിപ്പോർട്ട്. പുരാവസ്തു വകുപ്പ് മന്ത്രി നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. "രണ്ട് വിദേശീയർ പിരമിഡിൽ വലിഞ്ഞുകയറുന്ന ദൃശ്യങ്ങൾ കണ്ടു. തുടർന്ന് നടന്നതും സന്മാർഗികതയ്ക്ക് വിരുദ്ധമാണ്. സത്യമെന്താണെന്ന് കണ്ടെത്തി നടപടികൾ സ്വീകരിക്കേണ്ടതാണ്." മന്ത്രിയെ ഉദ്ധരിച്ച് പരുവാവസ്തു വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈജിപ്ത് വാർത്താസൈറ്റായ അഹ്രാം ഓൺലൈൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഡാനിഷ് ഫോട്ടോഗ്രാഫർ ആയ ആൻഡ്രിയാസ് ഹേവിഡ് ആണ് വീഡിയോ യൂ ട്യൂബിൽ അപ്ലോഡ് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പിരമിഡുകളിൽ വലിഞ്ഞുകയറുന്നതും ന്യൂഡ് ഫോട്ടോഗ്രഫിയും ഈജിപ്തിൽ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Eioy43
via
IFTTT
No comments:
Post a Comment