ബുലന്ദ് ശഹര്‍ കലാപം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ബുലന്ദ് ശഹര്‍ കലാപം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ലഖ്നൗ: ബുലന്ദ് ശഹർ കലാപം നടന്ന ആറുദിവസങ്ങൾക്കു ശേഷം മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. ബുലന്ദ് ശഹർ എസ് എസ് പി കൃഷ്ണ ബഹാദൂർ സിങ് ഉൾപ്പെടെ മൂന്നുപേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ലഖ്നൗവിലേക്കാണ് കൃഷ്ണ ബഹാദൂർ സിങ്ങിനെ മാറ്റിയിരിക്കുന്നത്. സീതാപുർ എസ് പി പ്രഭാകർ ചൗധരിയാണ് കൃഷ്ണ ബഹാദൂർ സിങ്ങിന് പകരക്കാരനായെത്തുന്നത്. ഡി ജി പി ഒ പി സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് നടപടി. സംഭവത്തിൽ നടപടി സ്വീകരിക്കാൻ താമസിച്ചതിനാലാണ് സത്യപ്രകാശ് ശർമ സുരേഷ് കുമാർ എന്നീ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ മൂന്നിനാണ് പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബുലന്ദ് ശഹറിൽ ആൾക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. 2014ൽ ദാദ്രിയിൽ അഖ്ലാഖ് എന്നയാളെ ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വെടിവച്ചുവെന്ന് സംശയിക്കുന്ന സൈനികൻ ജീതേന്ദ്ര മാലിക്കിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് content highlights:Three policemen transferred in connection with buland shahar violence


from mathrubhumi.latestnews.rssfeed https://ift.tt/2BXV2hj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages