അസൂസ് പുതിയ സെൻഫോൺ മാക്സ് പ്രോ (എം2), സെന്റഫോൺ മാക്സ് (എം2) സ്മാർട്ഫോണുകൾ റഷ്യയിൽ അവതരിപ്പിച്ചു. ഇവ ഡിസംബർ 11 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. റഷ്യയിലെ അസൂസ് വെബ്സൈറ്റിൽ സെൻഫോൺ മാക്സ് (എം2) ഫോണിന്റെ വിൽപനയാരംഭിച്ചിട്ടുണ്ട്. ഒപ്പം സെൻഫോൺ മാക്സ് പ്രോ (എം2) മുൻകൂർ ഓർഡർ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം അസുസ് അവതരിപ്പിച്ച സെൻഫോൺ മാക്സ് പ്രോ എംവൺ സ്മാർട്ഫോണിന്റെ പിൻഗാമിയാണ് സെൻഫോൺ മാക്സ് പ്രോ (എം2). ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസറിൽ പ്രവർത്തിക്കുന്ന സെൻഫോൺ മാക്സ് പ്രോ (എം2)യിൽ 5000 എംഎഎച്ചിന്റെ ബാറ്ററിയാണുള്ളത്. റഷ്യയിൽ ഡിസംബർ അഞ്ചിനും ഡിസംബർ 12 നും ഇടയിൽ ഫോൺ മുൻകൂർ ഓർഡർ ചെയ്യുന്നവർക്ക് ഒരു ജെബിഎൽ ട്യൂണർ സൗജന്യമായി ലഭിക്കും. സെൻഫോൺ മാക്സ് പ്രോ (എം2)- സവിശേഷതകൾ 2280 x 1080 പിക്സൽ റസലൂഷനിലുള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് എൽസിഡി ഐപിഎസ് ഡിസ്പ്ലേയാണ് സെൻഫോൺ മാക്സ് പ്രോ (എം2) ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 6 സംരക്ഷണവും ഇതിനുണ്ടാവും. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസറിൽ നാല് ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് ഫോണിൽ ഉപയോഗിക്കാം. ഇത് കൂടാതെ ഒരു വർഷത്തേക്ക് ഗൂഗിൾ ഡ്രൈവിൽ 100 ജിബി സൗജന്യ ഡേറ്റ ലഭിക്കും. 12 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 486 സെൻസറും അഞ്ച് മെഗാപിക്സലിന്റെ സെൻസറുമാണ് ഡ്യുവൽ റിയർ ക്യാമറയിൽ നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ സെൻസർ. സെൽഫിയ്ക്ക് വേണ്ടി ഫ്ളാഷ് ലൈറ്റും നൽകിയിട്ടുണ്ട്. ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും ഫോണിൽ ഒരുക്കിയിരിക്കുന്നു. 4കെ/ അൾട്രാ എച്ച്ഡി വീഡിയോ റെക്കോർഡിങും ക്യാമറയിൽ സാധ്യമാണ്. ആൻഡ്രോയിഡ് 8.1 സ്റ്റോക്ക് ഓഎസ് ആണ് ഫോണിൽ. സെൻഫോൺ മാക്സ് (എം2) സവിശേഷതകൾ 1520 x 720 പിക്സൽ റസലൂഷനിലുള്ള സെൻഫോൺ മാക്സ് (എം2) ന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. ക്വാൽകോം സ്നാപ് ഡ്രാഗൺ 623 പ്രൊസസറിൽ മൂന്ന് ജിബി റാം നാല് ജിബി റാം പതിപ്പുകളാണ് ഫോണിലുള്ളത്. 32 ജിബി 64 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. രണ്ട് ടിബി വരെയുള്ള എസ്ഡി കാർഡുകൾ ഉപയോഗിക്കാം. 13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും ഡ്യുവൽ റിയർ ക്യാമറയും എട്ട് മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത്. ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഈ ഫോണിലുമുണ്ട്. 4000 എംഎഎച്ചിന്റേതാണ് ബാറ്ററി. ആൻഡ്രോയിഡ് ഓറിയോ സ്റ്റോക്ക് ഓഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2E5JDgW
via
IFTTT
No comments:
Post a Comment