തിരുവല്ല: വീട്ടമ്മയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സീരിയല്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ്(45) ആണ് അറസ്റ്റിലായത്. സുരേഷിന്റെ സമീപവാസിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സുരേഷിന്റെ ഭാര്യയും പ്രതിയാണ്.
സ്‌കൂട്ടറില്‍ വന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും വഴിതടഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി. വീട്ടമ്മ മര്‍ദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കവും മറ്റും ഉണ്ടായിരുന്നതായി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് പറഞ്ഞു. സുരേഷിനെ റിമാന്‍ഡ് ചെയ്തു.
from mangalam.com http://bit.ly/2T7wEzC
via IFTTT
No comments:
Post a Comment