എരുമേലി: മണ്ഡലപൂജ കഴിഞ്ഞ് നടയടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലയ്ക്കല്‍ അടക്കം ശബരിമല പാതയില്‍ വന്‍ ഗതാഗതകുരുക്ക്. മണിക്കൂറുകളാണ് ഇത്തരത്തില്‍ ഭക്തരുടെ വാഹനം കുടുങ്ങിക്കിടക്കുന്നത്.
നിലയ്ക്കലില്‍ മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതാണ് ഇതിനു കാരണം. ഇന്നും നാളെയും കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞരാത്രി മുതലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള, നിലയ്ക്കല്‍ ബേസ് ക്യാമ്പിലേക്ക് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്.
അതേസമയം, പമ്പയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരക്കു കൂടിയ സാഹചര്യത്തില്‍ പമ്പയില്‍ നിയന്ത്രണം. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേറ്റ് വെച്ച് ഭക്തരെ നിയന്ത്രിക്കുന്നു.
നിലയ്ക്കലില്‍ 17 പാര്‍ക്കിങ് ഗ്രൗണ്ടുകളാണുള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പൊലീസിനോട് നിര്‍ദേശം നല്‍കി. അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത് വരാനിരിക്കുന്ന മകരവിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനു മുന്‍പ് കൂടുതല്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
from mangalam.com http://bit.ly/2Ap8hXx
via IFTTT
No comments:
Post a Comment