വിദ്യാഭ്യാസ പ്രവേശന വിവാദങ്ങള്‍ ആവര്‍ത്തിക്കരുത് - ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

വിദ്യാഭ്യാസ പ്രവേശന വിവാദങ്ങള്‍ ആവര്‍ത്തിക്കരുത് - ഗവര്‍ണര്‍

തൃശ്ശൂർ: വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനവിവാദങ്ങൾ ആവർത്തിക്കരുതെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് സുവർണജൂബിലി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ പ്രവേശനവിവാദം പേരെടുത്ത് പരാമർശിക്കാതെ സൂചിപ്പിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. ഈ മെഡിക്കൽ കോളേജുകളുടെ ഓർഡിനൻസിൽ ഒപ്പുവെച്ചത് സമ്മർദത്തിന് വഴങ്ങിയാണെന്ന് കഴിഞ്ഞയാഴ്ച ഗവർണർ പൊതുചടങ്ങിൽ പ്രസംഗിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെന്ന് ഗവർണർ പറഞ്ഞു. പാർലമെന്റ്, സംസ്ഥാന നിയമസഭ, യു.ജി.സി. എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ നിരവധി നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പുറമേ ഓരോ സന്ദർഭത്തിലും ഹൈക്കോടതികളും സുപ്രീംകോടതിയും വിവിധ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിദ്യാഭ്യാസ മാനേജ്മെന്റുകൾ ഉൾപ്പെടെ എല്ലാവരും ബോധവാന്മാരായിരിക്കണം. സംസ്ഥാനത്തെ രണ്ട് സ്വകാര്യമെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. രണ്ടു വർഷം കഴിഞ്ഞാണ് വിദ്യാർഥികളോട് കോളേജ് വിടാൻ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കരുത്. സർവകലാശാലകളുടെ ചാൻസലർ എന്ന നിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള വാർത്തകൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വൈസ് ചാൻസലർമാർ, സർക്കാർ വകുപ്പുകൾ എന്നിവർക്ക് കത്തയക്കാറും വിശദീകരണം തേടാറുമുണ്ട്. പരാതിക്കാർക്ക് ഈ മറുപടി എത്തിക്കുകയും ചെയ്യും. അതിൽ തൃപ്തരല്ലാത്തവരോട് ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശിക്കാറെന്നും ഗവർണർ പറഞ്ഞു. Content Highlights:Kerala Governor P. Sathasivam, Medical admission controversies, Supreme Court cancelledkannur Karuna Medical Admissions


from mathrubhumi.latestnews.rssfeed https://ift.tt/2FYNcIB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages