കാഞ്ഞങ്ങാട്: അതിവേഗവും മുന്നിലുള്ള വാഹനങ്ങളെ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുന്നതും നേരിൽ കണ്ട മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർമാർക്കെതിരേ നടപടിക്ക് ശുപാർശ നൽകി. കാസർകോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന ബസ്സിലെ ഡ്രൈവർ ചെറുകുന്നിലെ ബാബു, കാസർകോട് ഭാഗത്തേക്കു പോകുകയായിരുന്ന ബസ്സിലെ ഡ്രൈവർ സന്തോഷ്കുമാർ എന്നിവർക്കെതിരേയാണ് നടപടി. കാഞ്ഞങ്ങാട് മോട്ടോർവാഹന ഇൻസ്പെക്ടർ അനിൽകുമാർ ഇവരുടെ പേരിൽ കേസെടുക്കുകയും ലൈസൻസ് റദ്ദുചെയ്യാൻ ശുപാർശ അയക്കുകയുമായിരുന്നു. Content Highlights;KSRTC over speed; MVD officer Recommended to cancel the driver license
from mathrubhumi.latestnews.rssfeed https://ift.tt/2UbSzqP
via
IFTTT
No comments:
Post a Comment