തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകൾ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്. ബി.ടെക്, ബി.ആർക്, എം.ടെക്, എം.ആർക്, എം.സി.എ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒൻപത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകൾ യഥാക്രമം ജനുവരി 14, 21, 22 തീയതികളിൽ നടത്തുമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളുടേയും വരാനിരിക്കുന്ന സമരങ്ങളുടേയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ പറയുന്നു. എട്ട്, ഒൻപത് തീയതികളിൽ രാജ്യവ്യാപക ഹർത്താലുകളുണ്ട്. എന്നാൽ, ഒന്നാം തീയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത് ഇതാണ്. പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവിൽ വനിതാ മതിലിനേക്കുറിച്ചുള്ള പരാമർശം ഒന്നുംതന്നെയില്ല. Content Highlight:Technological University postponed exams
from mathrubhumi.latestnews.rssfeed http://bit.ly/2QYibJK
via
IFTTT
No comments:
Post a Comment