ഉത്തരേന്ത്യയില്‍ കൊടും തണുപ്പ്; ഡല്‍ഹിയില്‍ കുറഞ്ഞ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഉത്തരേന്ത്യയില്‍ കൊടും തണുപ്പ്; ഡല്‍ഹിയില്‍ കുറഞ്ഞ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യം കനക്കുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വെള്ളിയാഴ്ച പല ഉത്തരേന്ത്യൻ നഗരങ്ങളിലും രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ കാഴ്ച. ഫോട്ടോ - പി.ടി.ഐ രാജ്യതലസ്ഥാനത്തെ താപനില 2.6 ഡിഗ്രി സെൽഷ്യസ് വരെ താണു. 20 ഡിഗ്രി സെൽഷ്യസാണ് ന്യൂഡൽഹിയിലെ ഉയർന്ന താപനില. മൂടൽ മഞ്ഞ് തീവണ്ടി ഗതാഗതത്തെ ബാധിച്ചു തുടങ്ങി. ഹൗറ - ന്യൂഡൽഹി പൂർണ എക്സ്പ്രസ്, ഭഗൽപുർ - ആനന്ദ് വിഹാർ ടെർമിനൽ വിക്രംസിംഹ എക്സ്പ്രസ്, കൽക്ക മെയിൽ എന്നിവ മൂടൽ മഞ്ഞിനെത്തുടർന്ന് മൂന്ന് മണിക്കൂറോളം വൈകി. ഡൽഹിയിലെ താപനില ഇനിയും കുറയുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു. അമൃത്സറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ലുധിയാനയിൽ അഞ്ചും പഠാൻകോട്ട് രണ്ട് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉത്തരാഘണ്ഡിലെ ഹർസിൽ. ഫോട്ടോ - എ.എൻ.ഐ ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ആറു ഡിഗ്രി സെൽഷ്യസാണ് ഉത്തർപ്രദേശിലെ ലഖ്നൗവിലെ കുറഞ്ഞ താപനില. ഹരിയാണയിലെ അംബാലയിലും ഗുർഗാവിലും അഞ്ച് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. Content Highlights:Cold wave, North India, New Delhi


from mathrubhumi.latestnews.rssfeed http://bit.ly/2BMsaHP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages