കൊട്ടക്കമ്പൂര്‍ ഭൂമി കേസില്‍ ജോയ്‌സ് ജോര്‍ജ് എം പിക്ക് നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

കൊട്ടക്കമ്പൂര്‍ ഭൂമി കേസില്‍ ജോയ്‌സ് ജോര്‍ജ് എം പിക്ക് നോട്ടീസ്

പൈനാവ്: കൊട്ടക്കമ്പൂർ ഭൂമികേസിൽ ജോയ്സ് ജോർജ് എം പിക്ക് നോട്ടീസ്. ജനുവരി പത്താം തിയതി രേഖകളുമായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രേണു രാജാണ് എം പിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് ജോയ്സ് ജോർജ് പരാതി നൽകിയിരുന്നു. പല തവണ നോട്ടീസ് അയച്ചിട്ടും രേഖകളുമായി ഹാജരായില്ല, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ദേവികുളം മുൻ സബ് കളക്ടറായിരുന്ന വി ആർ പ്രേം കുമാറാണ് ജോയ്സ് ജോർജിന്റെയും ബന്ധുക്കളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുന്നത്. ഇതിനെതിരെ ജോയ്സ് ജോർജ് ജില്ലാ കളക്ടറെ സമീപിച്ചു. വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങൾ പാലിച്ചല്ല പ്രേം കുമാർ പട്ടയം റദ്ദാക്കിയതെന്ന് കളക്ടർ കണ്ടെത്തി. എന്നാൽ പട്ടയം റദ്ദാക്കിയ പ്രേം കുമാറിന്റെ നടപടി കളക്ടർ റദ്ദാക്കിയില്ല. പകരം പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാൻ കളക്ടർ സബ് കളക്ടർക്ക് നിർദേശം നൽകി. എന്നാൽ ഇതിനു പിന്നാലെ കൊട്ടക്കമ്പൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് ജോയ്സ് ജോർജ് പരാതി നൽകി. വിഷയത്തിൽ കളക്ടർ സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടറുടെ നടപടി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് വിഷയം ഒന്നുകൂടി പരിശോധിക്കാൻ സബ് കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവികുളത്ത് പുതുതായി ചുമതലയേറ്റ സബ് കളക്ടർ രേണു രാജ് ജോയ്സ് ജോർജിനോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി പത്തിന് രാവിലെ പതിനൊന്നുമണിക്ക് രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എം പിക്കും എം പിയുടെ കുടുംബാംഗങ്ങളായ അഞ്ചുപേർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. content highlights:devikulam sub collector sends notice to Joice George in connection with Kottakamboor land case


from mathrubhumi.latestnews.rssfeed http://bit.ly/2BHVz5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages