നാലാം ദിനം ഓസീസ് 258/8; ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റ് അരികെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

നാലാം ദിനം ഓസീസ് 258/8; ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റ് അരികെ

മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിലേക്ക് രണ്ട് വിക്കറ്റ് ദൂരം മാത്രം. നാലാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തിൽ 258റൺസെന്ന നിലയിലാണ്. അഞ്ചാം ദിനത്തിൽ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് വിജയിക്കാം. അതേസമയം ഓസ്ട്രേലിയക്ക് വിജയിക്കണമെങ്കിൽ 141 റൺസ് കൂടി അടിച്ചെടുക്കണം. മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംറയും ഷമിയുമാണ് ഓസീസ് ബാറ്റ്സ്മാൻമാരെ വേഗത്തിൽ തിരിച്ചയച്ചത്. എന്നാൽ വാലറ്റത്ത് കമ്മിൻസ് പിടിച്ചുനിന്നതോടെ മത്സരം അഞ്ചാം ദിവസത്തിലേക്ക് നീണ്ടു. 103 പന്തിൽ 61 റൺസുമായി കമ്മിൻസും ആറു റൺസുമായി നഥാൻ ലിയോണുമാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസിന് ആറു റൺസ് സ്കോർ ബോർഡിലെത്തിയപ്പോഴേക്കും ഓപ്പണർ ആരോൺ ഫിഞ്ചിനെ നഷ്ടമായി. മൂന്നു റൺസായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 13 റൺസെടുത്ത ഹാരിസും പുറത്തായി. ഫിഞ്ചിനെ ബുംറ വീഴ്ത്തിയപ്പോൾ ജഡേജയ്ക്കാണ് ഹാരിസിന്റെ വിക്കറ്റ്. ഉസ്മാൻ ഖ്വാജ (33)യെ മുഹമ്മദ് ഷമിയും പുറത്താക്കി. ജഡേജയുടെ വിക്കറ്റാഘോഷം ഫോട്ടോ: ഐസിസി മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഷോൺ മാർഷിന്റെ വിക്കറ്റായിരുന്നു അടുത്തത്. 72 പന്തിൽ 44 റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 10 റൺസെടുത്ത മിച്ചൽ മാർഷിനെ ജഡേജ കോലിയുടെ കൈയിലെത്തിച്ചു. അടുത്തത് ട്രാവിസ് ഹെഡിന്റെ ഊഴമായിരുന്നു. 92 പന്തിൽ 34 റൺസ് നേടിയ ഹെഡിനെ ഇഷാന്ത് ശർമ്മ ബൗൾഡാക്കുകയായിരുന്നു. ക്യാപ്റ്റൻ ടിം പെയ്നിനെ ജഡേജ ഋഷഭിന്റെ കൈകളിലെത്തിച്ചു. 67 പന്തിൽ 26 റൺസായിരുന്നു പെയ്നിന്റെ സമ്പാദ്യം. പിന്നീട് എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും കമ്മിൻസും പിടിച്ചുനിൽക്കാൻ നോക്കി. ഇരുവരും 39 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെ സ്റ്റാർക്കിനെ പുറത്താക്കി ഷമി ആ പ്രതീക്ഷയും ഇല്ലാതാക്കി. 18 റൺസായിരുന്നു സ്റ്റാർക്കിന്റെ സമ്പാദ്യം. ഖ്വാജയെ പുറത്താക്കിയ ഷമിയുടെ ആഹ്ലാദം ഫോട്ടോ: ഐസിസി നേരത്തെ രണ്ടാം ഇന്നിങ്സ് എട്ടു വിക്കറ്റിന് 106 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. അഞ്ചു വിക്കറ്റിന് 54 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗർവാൾ (42), രവീന്ദ്ര ജഡേജ (5), ഋഷഭ് പന്ത് (33)എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. ഋഷഭിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോലി ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 11 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിആറു വിക്കറ്റ് വീഴ്ത്തിയ കമ്മിൻസിന് രണ്ടിന്നിങ്സിലുമായി ഒമ്പത് വിക്കറ്റായി. ആദ്യ രണ്ടുദിവസം പത്തു വിക്കറ്റ് നഷ്ടത്തിൽ 451 റൺസ് പിറന്നിടത്ത് വെള്ളിയാഴ്ച്ച 197 റൺസിനിടെ 15 വിക്കറ്റുകൾ എറിഞ്ഞിട്ട് ബൗളർമാർ പിച്ചിന്റെ ഭരണം പിടിച്ചെടുത്തു. ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റിന് 443 എന്ന നിലയിൽ ഡിക്ലയർ ചെയ്ത്, ഓസ്ട്രേലിയയെ 151 റൺസിനു പുറത്താക്കി 292 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ തകരുകയായിരുന്നു. ആറു വിക്കറ്റെടുത്ത കമ്മിൻസ് ഫോട്ടോ: ഐസിസി വെള്ളിയാഴ്ച വീണ പതിനഞ്ചിൽ 13 വിക്കറ്റുകളും പേസർമാർ സ്വന്തമാക്കിയപ്പോൾ ഏറ്റവും വലിയ നേട്ടം 33 റൺസിന് ആറു വിക്കറ്റെടുത്ത ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്ക്. കരിയറിലെ മികച്ച ബൗളിങ് പുറത്തെടുത്ത ബുംറ ടെസ്റ്റിന്റെ വിധിനിർണയിക്കുന്നതിൽ പ്രധാനിയായേക്കും. ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയതോടെയാണ് പിച്ചിലെ മാറ്റങ്ങൾ ശരിക്കും പ്രകടമായത്. ഇന്ത്യയ്ക്ക് ബുംറയായിരുന്നുവെങ്കിൽ ഓസീസിന്റെ ആയുധം കമ്മിൻസായിരുന്നു എന്നു മാത്രം. പതിമൂന്നാം ഓവറിലെ അവസാനപന്തിൽ ഹനുമ വിഹാരിയെ പുറത്താക്കി കമ്മിൻസ് തകർച്ചയ്ക്ക് തുടക്കമിട്ടു. തന്റെ തൊട്ടടുത്ത ഓവറിൽ പുജാരയെയും (0) തുടർന്നുള്ള ഓവറിൽ കോലിയെയും (0) പൂജ്യരാക്കി മടക്കി. പതിനഞ്ചാം ഓവറിലെ അവസാന പന്തിലാണ് കോലിയെ പുറത്താക്കിയത്. പതിനേഴാം ഓവറിലെ ആദ്യ പന്തിൽ രഹാനെയെ (1) മടക്കിയതോടെ കമ്മിൻസ് ഹാട്രിക്കിനരികിലെത്തി. Content Highlights: India vs Australia Third Test Cricket Melbourne Test Day 4


from mathrubhumi.latestnews.rssfeed http://bit.ly/2CEOjJK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages