കോട്ടയം: വനിതാ മതിൽ വർഗീയ മതിലല്ലെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. സർക്കാർ പരിപാടിയായ വനിതാ മതിലിൽ ആർക്കും പങ്കെടുക്കാമെന്നും വനിതാ മതിലിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായഭിന്നതയില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വനിതാ മതിൽ ശബരിമല വിഷയത്തിനെതിരല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളെ വിളിച്ചുകൂട്ടി സംഘടിപ്പിക്കുന്ന വനിതാ മതിൽ ഒരു ഓർമ്മപ്പെടുത്തലാണ്. ഇത് ശബരിമലയ്ക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല. വനിതാ മതിൽശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമാണെന്നും അയ്യപ്പജ്യോതി വനിതാ മതിലിന് എതിരാണെന്നും മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്- തുഷാർ വ്യക്തമാക്കി. വനിതാ മതിൽ വിഷയത്തിൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ അഭിപ്രായത്തെയും അദ്ദേഹം തള്ളി. അക്കീരമൺ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്നായിരുന്നു ഇതേക്കുറിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും വിശ്വാസികൾക്കൊപ്പമാണെന്ന് നൂറുതവണ ആണയിട്ട് പറഞ്ഞതാണ്. എൻ.ഡി.എ. നടത്തിയ രണ്ട് റാലികളിലും താൻ പങ്കെടുത്തിരുന്നു. ചിലർ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. ഇക്കാര്യത്തെചൊല്ലി പാർട്ടിയിലും എൻ.ഡി.എയിലും അഭിപ്രായഭിന്നതയില്ല. അയ്യപ്പജ്യോതിയിലും തങ്ങൾ പങ്കെടുത്തിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ തന്നെ ബി.ഡി.ജെ.എസ്. മത്സരിക്കും-തുഷാർ പറഞ്ഞു. Content Highlights:bdjs leader thushar vellappallys response about women wall
from mathrubhumi.latestnews.rssfeed http://bit.ly/2Tgbbo6
via
IFTTT
No comments:
Post a Comment