അമേരിക്കന്‍ മുത്തച്ഛന്‍ റിച്ചാര്‍ഡ് ഓവര്‍ടണ്‍ അന്തരിച്ചു; അന്ത്യം 112ാം വയസ്സില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

അമേരിക്കന്‍ മുത്തച്ഛന്‍ റിച്ചാര്‍ഡ് ഓവര്‍ടണ്‍ അന്തരിച്ചു; അന്ത്യം 112ാം വയസ്സില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ റിച്ചാര്‍ഡ് ഓവര്‍ടണ്‍ അന്തരിച്ചു. 112 വയസ്സായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡിന്റെ അന്ത്യം വ്യാഴാഴ്ച ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലായിരുന്നു. ടെക്‌സസിലെ ഓസ്റ്റിനിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

1906 മേയ് 11ന് ജനിച്ച റിച്ചാര്‍ഡ് 1942 മുതല്‍ 1945 വരെ അമേരിക്കന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുന്നത്. തിരിച്ചെത്തിയ ശേഷം ഫര്‍ണീച്ചര്‍ സ്‌റ്റോറുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്തു. രണ്ടു തവണ വിവാഹിതായി. എന്നാല്‍ കുട്ടികളില്ല.

സിഗരറ്റും കൊക്കകോള ചേര്‍ത്ത വിസ്‌കിയോ കോഫിയോ കഴിച്ചുകൊണ്ടാണ് ജീവിത സായാഹ്നം അദ്ദേഹം ചെലവഴിച്ചതെന്ന് ഓസ്റ്റിന്‍-അമേരിക്കന്‍ സ്‌റ്റേറ്റ്മാന്‍ അറിയിച്ചു.

2013ല്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച റിച്ചാര്‍ഡ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ 111ാം ജന്മദിനത്തില്‍ ഓസ്റ്റണില്‍ ഇദ്ദേഹം താമസിച്ചിരുന്ന നഗരത്തിന്റെ പേര് റിച്ചാര്‍ഡ് ഓവര്‍ടണ്‍ അവന്യൂ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

നിലവില്‍ ജപ്പാനിലെ മസസൗ നൊനക ആണ് ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ വ്യക്തി. 113 വയസ്സുണ്ട് ഇദ്ദേഹത്തിന്.



from mangalam.com http://bit.ly/2RlMQzX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages