തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പറഞ്ഞത് വനിതാ മതില്‍ പണിയുന്നതിനെക്കുറിച്ച്: സ്ത്രീകള്‍ യോഗം ബഹിഷ്‌കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പറഞ്ഞത് വനിതാ മതില്‍ പണിയുന്നതിനെക്കുറിച്ച്: സ്ത്രീകള്‍ യോഗം ബഹിഷ്‌കരിച്ചു

കൊല്ലം: പെരിയനാട് പഞ്ചായത്തില്‍ വനിതാ മതിലിനായി വിളിച്ചുചേര്‍ത്ത യോഗം ബഹിഷ്‌കരിച്ചുകൊണ്ട് ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയി. തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ യോഗത്തില്‍ വനിതാ മതിലിനെപറ്റി പറഞ്ഞതിനെത്തുടര്‍ന്നാണ് സ്ത്രീകള്‍ യോഗം ബഹിഷ്‌കരിച്ചത്.

പിന്നാലെ തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലിന്റെ ഭാഗമാകാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

യോഗത്തില്‍ വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍പഞ്ചായത്ത് അധികൃതര്‍ പറഞ്ഞപ്പോഴാണ് ഒരു വിഭാഗം സ്ത്രീകള്‍ പ്രതിഷേധിച്ചത്. പിന്നാലെ സിഡിഎസ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ വനിതാ മതിലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതോടെ രംഗം വഷളാകുകയായിരുന്നു.

പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബഹളത്തെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ യോഗം വേഗത്തില്‍ പിരിച്ചുവിടുകയായിരുന്നു.



from mangalam.com http://bit.ly/2GJn199
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages