മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുത്തില്ല: കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുത്തില്ല: കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണം തേടി

മലപ്പുറം: മുത്തലാഖ് ബിൽ ചർച്ചയ്ക്കിടെ ലോക്സഭയിൽ ഹാജരാകാതിരുന്നതിന് മുസ്ലീം ലീഗ് നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണംതേടി. ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി എം.പി. വിട്ടുനിന്നതിൽ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലീഗ് നേതൃത്വം അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേരിട്ടാണ് പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആരാഞ്ഞത്. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്നതിന്റെ കാരണം വിശദമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന മുത്തലാഖ് ബിൽ ചർച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. അതേസമയം, സംഭവത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത് പാർട്ടിയിലെ സ്വാഭാവിക നടപടി മാത്രമാണെന്നാണ് സൂചന. പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി കൂടിയായ അദ്ദേഹത്തിനെതിരേ ഇക്കാര്യത്തിൽ കൂടുതൽ നടപടികളുണ്ടാകാനും സാധ്യതയില്ല. മുത്തലാഖ് ബിൽ പാസാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം ലോക്സഭയിൽ നടന്ന ചർച്ചയിലും വോട്ടെടുപ്പിലും മുസ്ലീം ലീഗ് അഖിലേന്ത്യാ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പങ്കെടുത്തിരുന്നില്ല. വിവാഹചടങ്ങിൽ പങ്കെടുക്കാൻ വിദേശത്തേക്ക് പോയതായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിയുടെ സഭയിലെ അസാന്നിധ്യത്തെക്കുറിച്ച് ഐ.എൻ.എല്ലും സമസ്ത ഇ.കെ. വിഭാഗവും വിമർശനമുന്നയിച്ചതോടെ സംഭവം വിവാദമായി. എന്നാൽ തനിക്കെതിരേ ചില തത്പരകക്ഷികൾ പ്രചരണം നടത്തുന്നുണ്ടെന്നും അത് വസ്തുതാപരമായി ശരിയല്ലെന്നുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. Content Highlights:pk kunhalikutty did not participated in triple talaq bill discussion, iuml seeks explanation


from mathrubhumi.latestnews.rssfeed http://bit.ly/2EVCKQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages